മാരിയെ ചെറുത്ത് അവർ വാദ്യമേളം വാങ്ങി

കോഴി​ക്കോട്​: മാരിയെ ചെറുത്ത്​ വാദ്യമേളം വാങ്ങി നടക്കാവ്​ സ്​കൂളിലെ കുട്ടികൾ. കോവിഡിനെ ചെറുക്കാൻ മുഖാവരണമുണ്ടാക്കി വിറ്റ്​ ലഭിച്ച ഒരു ലക്ഷത്തി പത്തായിരം രൂപ ഉപയോഗിച്ച് സ്കൂളിലേക്ക്​ ബാൻഡ്​ സെറ്റ്​ വാങ്ങിയിരിക്കുകയാണ് നടക്കാവ്​ വൊക്കേഷനൽ ഹയർസെക്കൻഡറി എൻ.എസ്​.എസ്​ വിദ്യാർഥികൾ. 'മാരിയെ ചെറുക്കാം, മേളവും കേൾക്കാം' എന്ന പദ്ധതിയുടെ ഭാഗമായാണ്​ വ്യത്യസ്​തമായ പ്രവർത്തനം കാഴ്ചവെച്ചത്​. 'ഇടം 2021' സപ്തദിന ക്യാമ്പിന്‍റെ ഭാഗമായാണ്​ മാസ്ക്​ നിർമിച്ചത്​. ബാൻഡ്​ കൈമാറ്റച്ചടങ്ങ്​ മന്ത്രി അഹമ്മദ്​ ദേവർകോവിൽ ഉദ്​ഘാടനം ചെയ്തു. ബാൻഡ്​ വാദ്യം മുഴക്കിയായിരുന്നു ഉദ്​ഘാടനം. തോട്ടത്തിൽ രവീന്ദ്രൻ എം.എൽ.എ അധ്യക്ഷത വഹിച്ചു. പ്രിൻസിപ്പൽ കെ. ബാബു, വൊക്കേഷനൽ ഹയർ സെക്കൻഡറി സ്കൂൾ പ്രിൻസിപ്പൽ കെ. ജലുഷ്​, ഹെഡ്​മാസ്റ്റർ ജയകൃഷ്ണൻ, പി.ടി.എ പ്രസിഡന്‍റ്​ സുനിൽകുമാർ, വൈസ്​ പ്രസിഡന്‍റ്​ സുമി മിഥുൻ, എൻ.എസ്.എസ്​ കോഓഡിനേറ്റർ സൗഭാഗ്യ എന്നിവർ സംസാരിച്ചു. bk

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.