കോഴിക്കോട്: കോര്‍പറേഷന്‍റെയും ലേക് ഷോര്‍ മെഡിക്കല്‍ സെന്റര്‍ കോഴിക്കോടിന്റെയും ആഭിമുഖ്യത്തില്‍ കോഴിക്കോട് കോര്‍പറേഷന്‍ പരിധിയിലെ 565 കുടുംബശ്രീ-ഹരിതസേന അംഗങ്ങള്‍ക്കായി സൗജന്യ മെഡിക്കല്‍ ചെക്കപ്, മെഡിക്കല്‍ സ്‌ക്രീനിങ് എന്നിവ ലഭ്യമാക്കും. 'രമ്യശ്രീ' എന്ന് നാമകരണം ചെയ്ത പദ്ധതി ഉദ്ഘാടനം മേയർ ബീന ഫിലിപ് നിര്‍വഹിച്ചു. ഡോ. മെഹറൂഫ് രാജ് പദ്ധതി വിശദീകരണം നടത്തി. മറ്റുള്ളവരുടെ ആരോഗ്യം സംരക്ഷിക്കാനായി സ്വന്തം ജീവിതം സമര്‍പ്പിച്ചവരാണ് കുടുംബശ്രീയുടെയും ഹരിതകര്‍മസേനയുടേയും പ്രവര്‍ത്തകര്‍ എന്നും ഇവരുടെ ഉന്നമനത്തിനായി നടപ്പിലാക്കുന്ന പ്രവൃത്തികളില്‍ ഏറ്റവും പ്രധാനമായ പരിഗണന ലഭിക്കേണ്ടത് ആരോഗ്യത്തിനാണെന്നും മേയര്‍ ഡോ. ബീന ഫിലിപ് പറഞ്ഞു. രമേഷ് പുല്ലാട്ട് (ജി.എം ഓപറേഷന്‍സ് ആൻഡ് മാര്‍ക്കറ്റിങ്) സ്വാഗതം പറഞ്ഞു. കുടുംബശ്രീ പ്രോജക്ട് ഓഫിസര്‍ പ്രകാശ്, ഡോ. മിസ്ബ എന്നിവര്‍ സംസാരിച്ചു. സക്കീര്‍ നന്ദി പറഞ്ഞു. ക്യാമ്പ് ഏപ്രിൽ രണ്ടുവരെ തുടരും.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.