ചർച്ച സദസ്സ് സംഘടിപ്പിച്ചു

കോഴിക്കോട്: എസ്.ഐ.ഒ സംസ്ഥാന കമ്മിറ്റി 'അല്ലാഹുവിന്‍റെ അതിരുകൾ ജീവിതത്തിന്‍റെ സൗന്ദര്യമാണ്' എന്ന പ്രമേയത്തിൽ നടത്തിവരുന്ന കാമ്പയിനിന്റെ ഭാഗമായി 'അറിവ്, നൈതികത; ആധുനികതയിലെ സംഘർഷങ്ങളും ഇസ്‌ലാമും' എന്ന വിഷയത്തിൽ എസ്.ഐ.ഒ ജില്ല കമ്മിറ്റി . പരിപാടിയിൽ കിങ് ഖാലിദ് യൂനിവേഴ്സിറ്റി അസിസ്റ്റൻറ് പ്രഫ. ഡോ. തഫ്സൽ ഇഅ്‌ജാസ്, എസ്.ഐ.ഒ സംസ്ഥാന സെക്രട്ടറി വാഹിദ് ചുള്ളിപ്പാറ എന്നിവർ വിഷയാവതരണം നടത്തി. റിസർച് വകുപ്പ് കൺവീനർ ഇർഷാദ് പേരാമ്പ്ര അധ്യക്ഷതയിൽ നടന്ന ചർച്ച സംഗമത്തിൽ മൻഷാദ് മനാസ് സമാപനം നിർവഹിച്ചു.

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.