ആർക്കിയോളജിക്കൽ സർവേ ഉദ്യോഗസ്ഥർ ടിപ്പുകോട്ട സന്ദർശിച്ചു

ഫറോക്ക്: ടിപ്പുകോട്ടയിലും ജർമൻ ബംഗ്ലാവിലും ആർക്കിയോളജിക്കൽ വകുപ്പിലെ ഡെപ്യൂട്ടി സൂപ്രണ്ട് എൻജിനീയർ കെ.ജെ. ലൂക്കയും പി. ഋഷികേശും അടങ്ങിയ സംഘം സന്ദർശനം നടത്തി. എം.പിമാരായ എം.കെ. രാഘവൻ, വി.കെ. ശ്രീകണ്ഠൻ എന്നിവർ ടിപ്പു കോട്ടയുടെ സംരക്ഷണം ആവശ്യപ്പെട്ട് പുരാവസ്തു മന്ത്രിക്ക് നിവേദനം നൽകിയിരുന്നു. കേന്ദ്ര പുരാവസ്തു വകുപ്പ് ഉദ്യോഗസ്ഥർക്കൊപ്പം എഫ്.എം.സി.സി സെക്രട്ടറി ജയശങ്കർ കിളിയങ്കണ്ടി, വിജയകുമാർ പൂതേരി, മധു ഫറോക്ക്, എ. രാജു, അബ്ദുറഹിമാൻ കള്ളിത്തൊടി, വേണുഗോപാൽ, ടി.കെ. മുസ്തഫ, കാർത്തികേയൻ എന്നിവരും കോട്ടയിലെത്തി. പടം : ആർക്കിയോളജിക്കൽ സർവേ ഉദ്യോഗസ്ഥർ ടിപ്പു കോട്ട സന്ദർശിക്കുന്നു filenameClfrk 281

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.

access_time 2026-03-13 09:12 GMT