ഫറോക്ക്: ഫറോക്ക് മുതുവാട്ടുപാറ പള്ളിക്കുവേണ്ടി വഖഫ് ചെയ്ത സ്വത്തിൽ പലതും അന്യാധീനപ്പെട്ടതായും ഇവ തിരിച്ചുപിടിക്കണമെന്നും കാണിച്ച് കോഴിക്കോട് വഖഫ് ബോർഡ് ചീഫ് എക്സിക്യൂട്ടിവ് ഓഫിസർക്ക് അഖില കേരള വഖഫ് സംരക്ഷണ സമിതി സെക്രട്ടറി കെ. അബ്ദുൽ ഖാദർ പരാതി നൽകി. കോഴിക്കോട് താലൂക്ക് ഫറോക്ക് അംശം നല്ലർ ദേശത്ത് അറക്കൽ പുളിക്കൽ താഴും അബൂബക്കർ കുട്ടി ഹാജിയും, കാളമ്പുറത്ത് കുട്ട്യാമുവിന്റെ മകൻ കുഞ്ഞിമൊയ്തീൻ എന്നിവർ വർഷങ്ങൾക്കുമുമ്പ് പള്ളിക്ക് നൽകിയ ഭൂമിയാണ് അന്യാധീനപ്പെട്ടിരിക്കുന്നതെന്ന് പരാതിയിൽ പറയുന്നു. പലപ്പോഴും പലരും ഈ നടപടി ചോദ്യംചെയ്തുവെങ്കിലും ഇന്നുവരെ അന്യാധീനപ്പെട്ട സ്വത്തുക്കൾ പള്ളിയുടെ അധീനതയിൽ കൊണ്ടുവരുവാൻ ഒരു നടപടിയും സ്വീകരിച്ചിട്ടില്ലെന്നും ഈ വിഷയത്തിൽ ആവശ്യമായ അന്വേഷണം നടത്തി വഖഫ് സ്വത്തുക്കൾ പള്ളിക്കു മടക്കിക്കിട്ടാൻ ആവശ്യമായ നടപടികൾ സ്വീകരിക്കണമെന്നും പരാതിയിൽ പറയുന്നു.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.