വെള്ളിമാടുകുന്ന്: പഠിക്കാനുള്ള പാഠഭാഗം പഠിപ്പിക്കാൻ ഗ്രന്ഥകാരൻ തന്നെ ക്ലാസ് മുറിയിലെത്തിയപ്പോൾ അമ്പരന്ന് വിദ്യാർഥികൾ. ഏഴാം ക്ലാസിലെ മലയാളം പാഠ പുസ്തകത്തിലെ 'മീനുകളുടെ ആകാശവും പറവകളുടെ ഭൂമിയും' എന്ന അർഷാദ് ബത്തേരിയുടെ കഥാഭാഗം പഠിപ്പിക്കാൻ കഥാകാരൻ തന്നെ പറമ്പിൽക്കടവ് മുഹമ്മദ് അബ്ദുറഹിമാൻ മെമ്മോറിയൽ യു.പി സ്കൂളിലെത്തുകയായിരുന്നു. കഥയും കഥയുടെ പശ്ചാത്തലവും വിദ്യാർഥികൾക്ക് നേരിട്ടു നൽകി. വ്യത്യസ്ത ജീവിത പശ്ചാത്തലത്തിൽ ജീവിക്കുന്ന അയൽവാസികളായ ഉത്തമൻ, ജൻട്രി തോമസ് എന്നീ കുട്ടികൾക്കിടയിലെ സ്നേഹസൗഹൃദങ്ങളുടെയും ഒപ്പം സ്വാതന്ത്ര്യത്തിന്റെയും പ്രകൃതിസ്നേഹത്തിന്റെയും ചിന്തകൾ വായനക്കാരിൽ പകരുന്ന ഈ കഥയിലെ ഉത്തമൻ താൻ തന്നെയെന്ന് കഥാകൃത്ത് പറഞ്ഞപ്പോൾ കുട്ടികളുടെ അന്വേഷണം ജീവിത പശ്ചാത്തലത്തിലേക്ക് വെളിച്ചം വീശുന്നതായി. മീനുകളുടെ ആകാശവും പറവകളുടെ ഭൂമിയും എന്ന ശീർഷകം കഥയ്ക്ക് എത്രമാത്രം യോജിക്കുന്ന എന്ന അന്വേഷണം വേറിട്ട സ്വപ്നങ്ങളാണ് ഓരോ മനുഷ്യനേയും മുന്നോട്ട് നയിക്കുന്നതെന്നും എന്റെ വേറിട്ട സ്വപ്നമാണ് ഇതെന്നും കഥാകൃത്ത് വിശദീകരണം നൽകി. സ്കൂൾ ഹാളിൽ നടന്ന പരിപാടിയിൽ പി.ടി.എ പ്രസിഡൻറ് പി. പ്രമോദ് അധ്യക്ഷതവഹിച്ചു. പ്രഥമാധ്യാപകൻ കെ. ഭാഗ്യനാഥൻ പി.ടി.എ വൈസ് പ്രസിഡൻറ് കെ. ഷെരീഫ് അധ്യാപകരായ പി. രജീഷ് കുമാർ, പി.പി. ജയ എന്നിവർ പങ്കെടുത്തു. f/fri/cltphot/parambil അർഷാദ് ബത്തേരി തന്‍റെ കഥാഭാഗം കുട്ടികൾക്ക് വിശദീകരിച്ചുകൊടുക്കുന്നു
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.