എസ്കോ എളേറ്റിൽ ഓഫിസ് ഉദ്ഘാടനം

എളേറ്റില്‍: എളേറ്റില്‍ വട്ടോളിയിലെ വിദ്യാഭ്യാസ സാംസ്കാരിക സാമൂഹിക സംഘടനയായ എസ്കോയുടെ വിവിധ പ്രവര്‍ത്തനങ്ങള്‍ ഏകോപിപ്പിക്കുന്നതിനും പൊതുജനങ്ങൾക്ക് സേവനങ്ങള്‍ പ്രയോജനപ്പെടുത്തുന്നതിനുമായി എസ്കോയുടെ കോര്‍പറേറ്റ് ഓഫിസിന്റെ ഉദ്ഘാടനം കിഴക്കോത്ത് ക്ഷേമകാര്യ സ്റ്റാൻഡിങ് കമ്മിറ്റി ചെയർമാൻ കെ.കെ. ജബ്ബാർ നിർവഹിച്ചു. എസ്കോ പ്രസിഡൻറ് കെ.പി. നൗഫല്‍ അധ്യക്ഷത വഹിച്ചു. എസ്കോ നിധി ലിമിറ്റഡ്, എസ്കോ ബിസിനസ് വെഞ്ചര്‍ എൽ.എൽ.പി, എസ്കോ എജുകെയര്‍, എസ്കോ ജനസേവന കേന്ദ്രം, ഫോക്കസ് കോച്ചിങ് സെന്റര്‍ തുടങ്ങിയവയാണ് എസ്കോയുടെ സംരംഭങ്ങള്‍. എം.പി. അയ്യൂബ്, സകരിയ എളേറ്റില്‍, സി.സി. മുജീബ്റഹ്മാന്‍, റഷീദ് തോട്ടത്തില്‍ എന്നിവര്‍ സംസാരിച്ചു. എസ്കോ സെക്രട്ടറി കെ.പി. നൗഷാദ് സ്വാഗതവും ട്രഷറർ പി.പി. ഉനൈസ് നന്ദിയും പറഞ്ഞു.

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.

access_time 2026-03-13 09:12 GMT