ബേപ്പൂർ: ബജറ്റിൽ തുറമുഖ വകുപ്പിന് ശമ്പളവും അലവൻസുകളും ഉൾപ്പെടെയുള്ള ചെലവുകൾക്ക് തുക നീക്കിവെക്കാത്ത നടപടി ജീവനക്കാരിൽ ആശങ്കയുളവാക്കുന്നതാണെന്ന് എൻ.ജി.ഒ അസോസിയേഷൻ സംസ്ഥാന സെക്രട്ടേറിയറ്റ് അംഗം എം.ടി. മധു അഭിപ്രായപ്പെട്ടു. എൻ.ജി.ഒ അസോസിയേഷൻ ജില്ല കമ്മിറ്റി ബേപ്പൂർ പോർട്ട് ഓഫിസിനു മുന്നിൽ നടത്തിയ ധർണ ഉദ്ഘാടനം ചെയ്യുകയായിരുന്നു അദ്ദേഹം. വകുപ്പിന് ആവശ്യമായ ഫണ്ട് അടിയന്തരമായി അനുവദിക്കണം. അല്ലാത്തപക്ഷം ശക്തമായ തുടർപ്രക്ഷോഭത്തിന് എൻ.ജി.ഒ അസോസിയേഷൻ നേതൃത്വം നൽകും. ജില്ല പ്രസിഡന്റ് കെ. പ്രദീപൻ അധ്യക്ഷത വഹിച്ചു. ജില്ല സെക്രട്ടറി പ്രേംനാഥ് മംഗലശ്ശേരി, കെ.കെ. പ്രമോദ് കുമാർ, ബി.എൻ. ബൈജു, ടി. സിജു, മധു രാമനാട്ടുകര, വി. വിപീഷ്, എം.വി. ബഷീർ, പി. ശിവാനന്ദൻ, എലിസബത്ത്, ടി. ജേക്കബ്, വി.പി. ജംഷീർ എന്നിവർ സംസാരിച്ചു.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.