കടലുണ്ടി : കേരള വനം -വന്യജീവി വകുപ്പിന്റെയും കടലുണ്ടി - വള്ളിക്കുന്ന് കമ്യൂണിറ്റി റിസർവ് മാനേജ്മെന്റ് കമ്മിറ്റിയുടെയും ആഭിമുഖ്യത്തിൽ കോഴിക്കോട് വനം ഡിവിഷന് കീഴിലുള്ള ഇക്കോ ടൂറിസം സെന്ററുകളിലെ ടൂറിസം ഗൈഡുകൾക്ക് പരിശീലനം നൽകി. വള്ളിക്കുന്ന് പഞ്ചായത്ത് പ്രസിഡന്റ് ശൈലജ ടീച്ചർ പരിശീലന പരിപാടി ഉദ്ഘാടനം ചെയ്തു. കടലുണ്ടി പഞ്ചായത്ത് പ്രസിഡന്റ് വി. അനുഷ മുഖ്യാതിഥിയായിരുന്നു. പഞ്ചായത്ത് വാർഡ് മെംബർ സി.എം. സതീ ദേവി ടീച്ചർ അധ്യക്ഷത വഹിച്ചു.കമ്യൂണിറ്റി റിസർവ് മാനേജ്മെന്റ് കമ്മിറ്റി ചെയർമാൻ പി. ശിവദാസൻ, വള്ളിക്കുന്ന് പഞ്ചായത്ത് സ്ഥിരം സമിതി അധ്യക്ഷ സിന്ധു ആത്രപുളിക്കൽ, കടലുണ്ടി പഞ്ചായത്ത് സ്ഥിരം സമിതി അധ്യക്ഷൻ മുരളി മുണ്ടെങ്ങാട്ട്, പഞ്ചായത്ത് അംഗങ്ങളായ കെ.പി. ഹനീഫ, എം.കെ. കബീർ, കമ്യൂണിറ്റി റിസർവ് മാനേജ്മെന്റ് കമ്മിറ്റി സെക്രട്ടറി എം.സി. വിജയകുമാർ എന്നിവർ സംസാരിച്ചു. ഉത്തരവാദിത്ത ടൂറിസം മിഷൻ കോഴിക്കോട് ജില്ല കോഓഡിനേറ്റർ ഒ.പി. ശ്രീകല ലക്ഷ്മി, അസി. ടൂറിസം ഇൻഫർമേഷൻ ഓഫിസർ സി. സോയ, സയന്റിസ്റ്റ് ആൻഡ് സയന്റിസ്റ്റ് ഇൻ ചാർജ് കോഴിക്കോട് റീജനൽ സ്റ്റേഷൻ പ്രിൻസിപ്പൽ ഡോ. പി.കെ. അശോകൻ, പ്രിൻസിപ്പൽ സയന്റിസ്റ്റ് മറൈൻ ഡൈവേഴ്‌സിറ്റി ആൻഡ് മറൈൻ എൻവയൺമെന്റ് ഡിവിഷൻ പ്രിൻസിപ്പൽ ഡോ.കെ. വിനോദ് എന്നിവർ ക്ലാസെടുത്തു. കടലുണ്ടി-വള്ളിക്കുന്ന്, തുഷാരഗിരി, കാക്കവയൽ വനപർവം, കക്കാട്, കക്കയം, ജാനകിക്കാട്, പെരുവണ്ണാമൂഴി എന്നീ ഇക്കോ ടൂറിസം മേഖലകളിലെ ടൂറിസം ഗൈഡുകളാണ് ക്ലാസിൽ പങ്കെടുത്തത്.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.