ചാത്തമംഗലം: കുന്ദമംഗലം സബ് ജില്ലയുടെ തനത് പ്രവർത്തനമായ 'കൃഷി വീട്ടിലും വിദ്യാലയത്തിലും' പദ്ധതിയുടെ ഭാഗമായി എൻ.ഐ.ടി ചേനോത്ത് ഗവ. സ്കൂൾ വിദ്യാർഥികൾ സ്കൂൾ മുറ്റത്ത് പച്ചക്കറികൃഷി ആരംഭിച്ചു. വെണ്ട, മത്തൻ, പയർ, ചീര, കയ്പ, പടവലം തുടങ്ങിയവയുടെ വിത്തുകളാണ് ഗ്രോബാഗിൽ മണ്ണൊരുക്കി നട്ടത്. കൃഷിയറിവുകൾ സ്വന്തമാക്കുന്നതോടൊപ്പം സ്കൂൾ ഉച്ചഭക്ഷണ പദ്ധതിയിലേക്കുള്ള വിഭവ സമാഹരണം കൂടി ലക്ഷ്യംവെച്ചാണ് പച്ചക്കറികൃഷി തുടങ്ങിയത്. കൃഷിക്കാവശ്യമായ വിത്തും ജൈവവളവും ഗ്രോബാഗും നാട്ടുകാരും അധ്യാപകരും തന്നെയാണ് നൽകിയത്. മണ്ണൊരുക്കുമ്പോഴും വിത്തുപാകുമ്പോഴും ആവശ്യമായ കൃഷിയറിവുകൾ അധ്യാപകർ കുട്ടികൾക്ക് പകർന്നുനൽകി. സ്കൂൾ കാർഷിക ക്ലബ് സെക്രട്ടറി പി. അൻജിത വെണ്ട വിത്ത് നട്ട് ഉദ്ഘാടനം ചെയ്തു. സ്കൂൾ ഹെഡ്മാസ്റ്റർ ശുക്കൂർ കോണിക്കൽ, അധ്യാപകരായ കെ.കെ. അബ്ദുൽ ഗഫൂർ, പ്രീത പി. പീറ്റർ, അശ്വതി എൻ. നായർ, പി.ടി.സി എം.എം. രാധാകൃഷ്ണൻ, എം. അമൽദാസ്, അനിൽകുമാർ, കാർഷിക ക്ലബ് ഭാരവാഹികളായ സി. കൃഷ്ണശ്രീ, പി.എം. വൈഗ, പി.എം. ആദിഷ്, അലീന ഓസ്, പി.എം. അഞ്ജന, ദൃശ്യ, അൻശിഖ, ആയുഷ് ബി. ആരോൺ ആൻറണി, ഇഷാൻ കൃഷ്ണ എന്നിവർ നേതൃത്വം നൽകി.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.