ഹിജാബ് വിലക്ക്: സാംസ്കാരിക വൈവിധ്യത്തിനെതിര് -കെ.എൻ.എം

കൊടിയത്തൂർ: വസ്ത്ര സ്വാതന്ത്ര്യം വിലക്കിയ കർണാടക ഹൈകോടതി വിധി രാജ്യത്തെ സാംസ്കാരിക വൈവിധ്യമെന്ന സവിശേഷതക്ക് എതിരാണെന്ന് കേരള നദ് വത്തുൽ മുജാഹിദീൻ കൊടിയത്തൂർ മണ്ഡലം കമ്മിറ്റി സംഘടിപ്പിച്ച കുടുംബസംഗമം അഭിപ്രായപ്പെട്ടു. കെ.എൻ.എം ജനറൽ സെക്രട്ടറി എം. മുഹമ്മദ് മദനി ഉദ്ഘാടനം ചെയ്തു. 'ഇസ്‌ലാം: അതിരുകളില്ലാത്ത കാരുണ്യം, സുതാര്യമായ ദർശനം' പ്രമേയത്തിൽ ഐ.എസ്.എം സംസ്ഥാന വ്യാപകമായി സംഘടിപ്പിക്കുന്ന കാമ്പയിനിന്റെ ഭാഗമായാണ് കുടുംബസംഗമം സംഘടിപ്പിച്ചത്. മണ്ഡലം പ്രസിഡന്റ് എം. അഹമ്മദ് കുട്ടി മദനി അധ്യക്ഷത വഹിച്ചു. അലി ശാക്കിർ മുണ്ടേരി മുഖ്യപ്രഭാഷണം നിർവഹിച്ചു. എം.എ. അബ്ദുറഹിമാൻ അവാർഡ് വിതരണം ചെയ്തു. ഇ. മോയിൻ, സി.കെ. ഉമർ സുല്ലമി, പി.വി. നൗഷാദ്, എം. അബ്ദുറഹിമാൻ മദനി, മുഹമ്മദ് മോൻ തുടങ്ങിയവർ സംസാരിച്ചു.

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.

access_time 2026-03-13 09:12 GMT