കോൺക്രീറ്റ് കഴിഞ്ഞ് രണ്ടാം നാൾ ഓവുചാൽ ഇടിഞ്ഞു

ഉള്ള്യേരി: കൊയിലാണ്ടി-താമരശ്ശേരി സംസ്ഥാന പാത നവീകരണത്തിന്റെ ഭാഗമായി ഉള്ള്യേരി അങ്ങാടിയിൽ പണിത ഓവുചാലിന്റെ കോൺക്രീറ്റ് ഭിത്തി തകർന്നു. കോൺക്രീറ്റ് കഴിഞ്ഞ് രണ്ടാം ദിവസമാണ് ഏകദേശം 15 മീറ്ററോളം ഭാഗം പൂർണമായി തകർന്നത്. രാത്രികാലങ്ങളിലാണ് മിക്കയിടങ്ങളിലും ഇത്തരം പ്രവൃത്തികൾ നടക്കുന്നത്. നിർമാണത്തിലെ അപാകതയെന്ന് ആരോപിച്ച് നാട്ടുകാർ പ്രതിഷേധിച്ചു. ഗുണനിലവാരം കുറഞ്ഞ സാധനങ്ങൾ ഉപയോഗിച്ചതാണ് ഭിത്തി തകരാൻ കാരണമെന്നും പരാതി ഉയർന്നിട്ടുണ്ട്. പടം : uly 666 ഉള്ള്യേരി അങ്ങാടിയിൽ കഴിഞ്ഞ ദിവസം പണിത ഓവുചാലിന്റെ കോൺക്രീറ്റ് ഭിത്തി തകർന്ന നിലയിൽ

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.

access_time 2026-03-13 09:12 GMT