കോഴിക്കോട്: കാലിക്കറ്റ് സര്‍വകലാശാല സസ്യോദ്യാനത്തെ ജൈവവൈവിധ്യ പൈതൃക പ്രദേശമാക്കാനും ബോട്ടണി പഠനവകുപ്പിലെ ഹെര്‍ബേറിയത്തെ ദേശീയ സംഭരണിയില്‍ ഉള്‍പ്പെടുത്താനും ശിപാര്‍ശ ചെയ്യുമെന്ന് ദേശീയ ജൈവ വൈവിധ്യ അതോറിറ്റി (എന്‍.ബി.എ.) സെക്രട്ടറി ജസ്റ്റിന്‍ മോഹന്‍. കാലിക്കറ്റ് സര്‍വകലാശാലയില്‍ ഇന്ത്യന്‍ ഫേണ്‍ സൊസൈറ്റി സമ്മേളനത്തില്‍ സംസാരിക്കുകയായിരുന്നു അദ്ദേഹം. 20 ഏക്കറിലായി പരന്നു കിടക്കുന്ന സസ്യോദ്യാനത്തില്‍ രണ്ടായിരത്തോളം വര്‍ഗത്തിലുള്ള സസ്യങ്ങളുണ്ട്. വിദേശത്തുള്ളവയും വംശനാശഭീഷണി നേരിടുന്നവയുമെല്ലാം ഇതില്‍ ഉള്‍പ്പെടും. അപൂര്‍വങ്ങളായ അലങ്കാര ഇഞ്ചി വര്‍ഗങ്ങള്‍, കള്ളിച്ചെടികള്‍, പന്നലുകള്‍, ഔഷധ സസ്യങ്ങള്‍, കാട്ടുവാഴകള്‍ എന്നിവയെല്ലാം ഇവിടെ സംരക്ഷിക്കുന്നു. ജൈവ വൈവിധ്യ അതോറിറ്റിയുടെ അംഗീകാരം ലഭിച്ചാല്‍ ഇത്തരത്തിലുള്ള കേരളത്തിലെ ആദ്യകേന്ദ്രമാകും കാലിക്കറ്റിലെ സസ്യോദ്യാനം. സംരക്ഷണത്തിനായി ഒരു ലക്ഷം രൂപയും അനുവദിക്കും. വ്യാവസായികാവശ്യങ്ങള്‍ക്കായി വന്‍തോതില്‍ ഉപയോഗിക്കപ്പെടുന്നതു വഴി വംശനാശഭീഷണി നേരിടുന്ന സസ്യങ്ങളുടെ പട്ടിക തയാറാക്കാനും ജസ്റ്റിന്‍ മോഹന്‍ നിര്‍ദേശിച്ചിട്ടുണ്ട്. അത്തരം ചെടികള്‍ തിരിച്ചറിഞ്ഞാല്‍ അവ ഉപയോഗിക്കുന്നതിനുള്ള അനുമതി തടയാന്‍ ജൈവവൈവിധ്യ ബോര്‍ഡിന് കഴിയുമെന്ന് അദ്ദേഹം പറഞ്ഞു. ബോട്ടണി വകുപ്പിന്റെ നേതൃത്വത്തിൽ നടന്ന സമ്മേളനവും അന്താരാഷ്ട്ര ടെറിഡോളജി സിമ്പോസിയവും വൈസ് ചാന്‍സലര്‍ ഡോ. എം.കെ. ജയരാജ് ഉദ്ഘാടനം ചെയ്തു. ജേണല്‍ പ്രകാശനം പ്രോ- വൈസ് ചാന്‍സലര്‍ ഡോ. എം. നാസര്‍ നിര്‍വഹിച്ചു. പ്രഫ. പി.വി. മധുസൂദനന്‍ ഡോ. ബി.കെ. നായര്‍ അനുസ്മരണ പ്രഭാഷണം നടത്തി. ഇന്ത്യന്‍ ഫേണ്‍ സൊസൈറ്റി പ്രസിഡന്റ് ഡോ. വി. ഇരുദയരാജ് അധ്യക്ഷനായി. സെക്രട്ടറി പ്രഫ. എസ്.പി. ഖുള്ളാര്‍, ബോട്ടണി പഠനവകുപ്പ് മേധാവി ഡോ. ജോസ് ടി. പുത്തൂര്‍, ഡോ. സന്തോഷ് നമ്പി എന്നിവര്‍ സംസാരിച്ചു. ഇന്ത്യക്കകത്തും പുറത്തുമുള്ള പ്രഗല്ഭ ഗവേഷകര്‍ പങ്കെടുക്കുന്ന സമ്മേളനം 19നാണ് സമാപിക്കുക.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.