കെ.എസ്​.ആർ.ടി.സിക്ക്​ ഉയർന്ന വിലക്ക്​ ഡീസൽ: കേന്ദ്രത്തിനെതിരെ നിയമസഭയിൽ പൊതുവികാരം

തി​രു​വ​ന​ന്ത​പു​രം: കെ.​എ​സ്.​ആ​ര്‍.​ടി.​സി​ക്കു​ള്ള ഡീ​സ​ലി​ന്റെ വി​ല കു​ത്ത​നെ വ​ർ​ധി​പ്പി​ച്ച കേ​ന്ദ്ര ന​ട​പ​ടി​യോ​ട്​ വി​യോ​ജി​ച്ച്​ നി​യ​മ​സ​ഭ​യി​ൽ ഭ​ര​ണ​പ​ക്ഷ​വും പ്ര​തി​പ​ക്ഷ​വും. അ​ടി​യ​ന്ത​ര​പ്ര​മേ​യ​ത്തി​ന്​ അ​വ​ത​ര​ണാ​നു​മ​തി തേ​ടി തി​രു​വ​ഞ്ചൂ​ര്‍ രാ​ധാ​കൃ​ഷ്ണ​ന്‍ ന​ൽ​കി​യ നോ​ട്ടീ​സി​ലെ ച​ര്‍ച്ച​യി​ലാ​ണ് ഇ​രു​പ​ക്ഷ​ത്തി​നി​ന്നും കേ​ന്ദ്ര​ത്തി​നെ​തി​രെ പൊ​തു​വി​കാ​രം ഉ​യ​ർ​ന്ന​ത്. കേ​ന്ദ്ര​ന​യം കെ.​എ​സ്.​ആ​ര്‍.​ടി.​സി​യെ ദ്രോ​ഹി​ക്കു​ന്ന​താ​ണെ​ന്ന്​ ഇ​രു​പ​ക്ഷ​വും അ​ഭി​പ്രാ​യ​പ്പെ​ട്ടു. കേ​ന്ദ്ര നി​ല​പാ​ടി​നെ​തി​രെ ഹൈ​കോ​ട​തി​യെ സ​മീ​പി​ക്കു​മെ​ന്ന്​ മ​ന്ത്രി ആ​ന്‍റ​ണി രാ​ജു അ​റി​യി​ച്ചു മൊ​ത്ത​ത്തി​ല്‍ വാ​ങ്ങു​ന്ന ഇ​ന്ധ​ന​ത്തി​ന് ചി​ല്ല​റ വി​ൽ​പ​ന​ക്കു​ള്ള​തി​െ​ന​ക്കാ​ൾ വി​ല വ​ർ​ധി​പ്പി​ക്കു​ന്ന ത​ല​തി​രി​ഞ്ഞ ന​യ​മാ​ണ് കേ​ന്ദ്ര​ത്തി​ന്റേ​തെ​ന്ന് മ​ന്ത്രി ആ​ന്റ​ണി രാ​ജു ചൂ​ണ്ടി​ക്കാ​ട്ടി. 2022 ജ​നു​വ​രി 31ന് ​ചി​ല്ല​റ വി​പ​ണി​െ​യ​ക്കാ​ൾ 10.72 രൂ​പ​യു​ടെ കു​റ​വി​ലാ​ണ് ഒ​രു ലി​റ്റ​ര്‍ ഡീ​സ​ല്‍ കെ.​എ​സ്.​ആ​ര്‍.​ടി.​സി​ക്ക് ല​ഭി​ച്ചി​രു​ന്ന​ത്. എ​ന്നാ​ല്‍ ക​ഴി​ഞ്ഞ​ദി​വ​സം അ​ത് 82 രൂ​പ​യി​ല്‍ നി​ന്ന് 121 ആ​യി ഉ​യ​ര്‍ന്നു. മൂ​ന്നു​മാ​സം കൊ​ണ്ടു​ള്ള വ​ർ​ധ​ന​ 38.21 രൂ​പ​യാ​ണ്. അ​തി​ല്‍ 21.11 രൂ​പ വ​ർ​ധി​പ്പി​ച്ച​ത് ഒ​റ്റ​ദി​വ​സം കൊ​ണ്ടാ​ണ്. ഈ ​വ​ർ​ധ​ന​ കാ​ര​ണം പ്ര​തി​ദി​നം കെ.​എ​സ്.​ആ​ര്‍.​ടി.​സി​ക്ക് 75 മു​ത​ല്‍ 83 ല​ക്ഷ​ത്തി​ന്റെ വ​രെ അ​ധി​ക ​െച​ല​വു​ണ്ടാ​കും. പ്ര​തി​മാ​സം 22-25 കോ​ടി​യു​ടെ വ​രെ അ​ധി​ക ​െച​ല​വാ​ണ് പ്ര​തീ​ക്ഷി​ക്കു​ന്ന​ത്. പൊ​തു​ഗ​താ​ഗ​ത സം​വി​ധാ​ന​ത്തെ ത​ക​ര്‍ക്കാ​നാ​ണ് ഈ ​നീ​ക്കം. വി​ല വ​ർ​ധി​പ്പി​ച്ച കേ​ന്ദ്ര തീ​രു​മാ​ന​ത്തോ​ട് യോ​ജി​ക്കു​ന്നി​ല്ലെ​ന്ന് തി​രു​വ​ഞ്ചൂ​ര്‍ രാ​ധാ​കൃ​ഷ്ണ​നും വ്യ​ക്ത​മാ​ക്കി. കെ.​എ​സ്.​ആ​ര്‍.​ടി.​സി.​യെ​പ്പോ​ലു​ള്ള പൊ​തു​മേ​ഖ​ലാ സ്ഥാ​പ​ന​ത്തെ ന​ശി​പ്പി​ക്കു​ന്ന ത​ല​തി​രി​ഞ്ഞ സ​മീ​പ​ന​മാ​ണ്​ ഇ​തെ​ന്ന്​ പ്ര​തി​പ​ക്ഷ​നേ​താ​വ്​ വി.​ഡി. സ​തീ​ശ​നും പ​റ​ഞ്ഞു. ഇ​തി​നെ​തി​രാ​യ പ്ര​തി​ഷേ​ധ​ത്തി​ൽ ത​ങ്ങ​ളും സ​ഹ​ക​രി​ക്കും. എ​ന്നാ​ല്‍ ഇ​ന്ധ​ന വി​ല​വ​ർ​ധ​ന​യി​ലൂ​ടെ കേ​ന്ദ്ര​ത്തി​നൊ​പ്പം സം​സ്ഥാ​ന​ത്തി​നും വ​ലി​യ വ​രു​മാ​നം ല​ഭി​ക്കു​ന്നു​ണ്ട്. അ​തി​ല്‍ നി​ന്ന്​ കെ.​എ​സ്.​ആ​ര്‍.​ടി.​സി​ക്കെ​ങ്കി​ലും ഇ​ന്ധ​ന സ​ബ്‌​സി​ഡി ന​ല്‍ക​ണ​മെ​ന്ന്​ അ​ദ്ദേ​ഹം ആ​വ​ശ്യ​പ്പെ​ട്ടു.

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.

access_time 2026-03-13 09:12 GMT