കണ്ണൂർ: കെ.പി.സി.ടി.എ (കേരള പ്രൈവറ്റ് കോളജ് ടീച്ചേഴ്സ് അസോ.) സംസ്ഥാന സമ്മേളനം ശനി, ഞായർ ദിവസങ്ങളിൽ കണ്ണൂർ റോയൽ ഒമാർസ് ഹോട്ടലിൽ നടക്കുമെന്ന് സംഘാടകർ അറിയിച്ചു. ശനിയാഴ്ച രാവിലെ 10ന് കെ. സുധാകരൻ എം.പി ഉദ്ഘാടനം ചെയ്യും. രാജ്മോഹൻ ഉണ്ണിത്താൻ എം.പി മുഖ്യപ്രഭാഷണം നടത്തും. 11.30ന് യാത്രയയപ്പ് സമ്മേളനം ടി. സിദ്ദീഖ് എം.എൽ.എ ഉദ്ഘാടനം ചെയ്യും. ഉച്ചക്ക് രണ്ടിന് വിദ്യാഭ്യാസ-സാംസ്കാരിക സമ്മേളനം ശിഹാബുദ്ദീൻ പൊയ്ത്തുംകടവും 3.30ന് വനിത സമ്മേളനം സുമ ബാലകൃഷ്ണനും ഉദ്ഘാടനം ചെയ്യും. ഞായറാഴ്ച നടക്കുന്ന സമാപന സമ്മേളനം സണ്ണി ജോസഫ് എം.എൽ.എ ഉദ്ഘാടനം ചെയ്യും. വാർത്തസമ്മേളനത്തിൽ ഡോ. ഷിനോ പി. ജോസ്, ഡോ. പ്രേമചന്ദ്രൻ കീഴോത്ത്, ഇ.എസ്. ലത, ഡോ. പി. പ്രജിത എന്നിവർ പങ്കെടുത്തു.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.