മാവൂർ: ക്ലാസ് മുറി കെട്ടിട നിർമാണത്തിന് എത്തിച്ച ഒരുലോഡ് സിമന്റ് വിദ്യാർഥികൾക്കും അധ്യാപകർക്കും പ്രയാസമുണ്ടാക്കുംവിധം സ്കൂൾ സ്റ്റേജിൽ അട്ടിയിട്ടത് വിവാദമായി. മാവൂർ ജി.എം.യു.പി സ്കൂളിലാണ് മതിയായ സുരക്ഷിത സംവിധാനമൊരുക്കാതെ സിമന്റ് ചാക്കുകൾ അട്ടിയിട്ടത്. സ്കൂളിലെ പാചകപ്പുരക്കും താൽക്കാലിക അധ്യാപക സ്റ്റാഫ് റൂമിനും തൊട്ടടുത്താണ് പ്ലാസ്റ്റിക് ഷീറ്റ് കൊണ്ട് മറക്കുകപോലും ചെയ്യാതെ സിമന്റ് ചാക്കുകൾ സൂക്ഷിച്ചത്. കുട്ടികൾക്ക് കായിക പരിശീലനം നൽകുന്നതും ഉച്ചഭക്ഷണം വിതരണം ചെയ്യുന്നതും ഈ സ്റ്റേജിനോട് ചേർന്നാണ്. പ്ലാസ്റ്റിക് ചാക്കായതിനാൽ സിമന്റ് പുറത്തെങ്ങും ചിതറിയ നിലയിലായിരുന്നു. തിങ്കളാഴ്ച വൈകീട്ടോടെയാണ് കരാറുകാരൻ സിമന്റ് എത്തിച്ചത്. രക്ഷിതാക്കൾ ഇടപെട്ടതോടെ ഉച്ചയോടെ പൂർണമായി മറയാത്തവിധം പ്ലാസ്റ്റിക് ഷീറ്റ് കൊണ്ട് മൂടി. ഹെൽത്ത് ഇൻസ്‍പെക്ടർ കെ.സി. പ്രജിത്ത് ഇടപെടുകയും സിമന്റ് എടുത്തുമാറ്റാൻ ആവശ്യപ്പെടുകയും ചെയ്തു. വിവരമറിഞ്ഞ് റൂറൽ നൂൺ മീൽ ഓഫിസർ എസ്.ഡി. ബീനയും ഉച്ചയോടെ സ്ഥലത്തെത്തി. പാചകപ്പുരക്കും വിദ്യാർഥികൾക്കുള്ള ഭക്ഷണ വിതരണ സ്ഥലത്തിനും പരിസരത്ത് സിമന്റ് സൂക്ഷിക്കാൻ പാടില്ലെന്നും എത്രയും പെട്ടെന്ന് എടുത്തുമാറ്റി റിപ്പോർട്ട് സമർപ്പിക്കണമെന്നും നിർദേശം നൽകി. ചൊവ്വാഴ്ച രാത്രിയോടെ സിമന്റ് എടുത്തു മാറ്റി.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.