രണ്ടര കിലോ കഞ്ചാവുമായി അറസ്റ്റിൽ

കോഴിക്കോട്​: രണ്ടര കിലോ കഞ്ചാവുമായി മധ്യവയസ്​കൻ അറസ്റ്റിൽ. വെള്ളയിൽ സ്വദേശി സി.വി ഹൗസിൽ ഹംസക്കോയയാണ്​​ (54) പിടിയിലായത്​. ഫറോക്ക് റേഞ്ച് എക്സൈസ് ഇൻസ്പെക്ടർ കെ. സതീശനും സംഘവും ചെവ്വാഴ്ച രാവിലെയാണ്​ ഇയാളെ പിടികൂടിയത്​. കല്ലായി റെയിൽവേ സ്റ്റേഷൻ പരിസരം കേന്ദ്രീകരിച്ച് വ്യാപകമായി കഞ്ചാവ് വിൽപന നടക്കുന്നുണ്ടെന്ന വിവരത്തിന്‍റെ അടിസ്ഥാനത്തിൽ നടത്തിയ പരിശോധനക്കിടെയാണ്​ കഞ്ചാവുസഹിതം അറസ്റ്റിലായത്​. പ്രതി കഞ്ചാവ് വിൽപനക്ക്​ ഉപയോഗിച്ച സ്കൂട്ടറും കസ്റ്റഡിയിലെടുത്തു. ഇതരസംസ്ഥാനത്തു നിന്നാണ് കഞ്ചാവ് എത്തുന്നതെന്ന വിവരത്തിന്‍റെ അടിസ്ഥാനത്തിൽ അന്വേഷണം ഇവിടങ്ങളിലേക്കും വ്യാപിപ്പിക്കും. പ്രിവന്‍റിവ് ഓഫിസർമാരായ ടി. ഗോവിന്ദൻ, വി.ബി. അബ്ദുൽ ജബ്ബാർ, സിവിൽ എക്സൈസ് ഓഫിസർമാരായ എം. റെജി, ടി. റജുൽ, എക്സൈസ് ഡ്രൈവർ ഹിതിൻ എസ്. ദാസ് എന്നിവരും സംഘത്തിലുണ്ടായിരുന്നു. പ്രതിയെ കോടതി റിമാൻഡ്​ ചെയ്തു.

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.