ഫറോക്ക് പൈതൃകനഗരമായി നിലനിർത്തി റോഡ് വികസനം യാഥാർഥ്യമാക്കും.

ഫറോക്ക്: ഫറോക്ക് പൈതൃക നഗര റോഡ് വികസന പദ്ധതി വ്യാപാരികളുടെ സഹകരണത്തോടെ ത്വരിതപ്പെടുത്താൻ തീരുമാനിച്ചു. തിരുവനന്തപുരത്ത് ചേർന്ന യോഗത്തിൽ റോഡ് വീതി കൂട്ടേണ്ട ആവശ്യകതയെപ്പറ്റി മന്ത്രി പി.എ. മുഹമ്മദ് റിയാസ് വിശദീകരിച്ചു. റോഡ് വിഭാഗം എക്സിക്യൂട്ടിവ് എൻജിനീയർ നിലവിലുള്ള റോഡിന്റെ വീതിയും, പുതുതായി 20 മീറ്ററിൽ നടപ്പാക്കാൻ ഉദ്ദേശിക്കുന്ന അലൈൻമൻെറിനെ കുറിച്ചും വിശദീകരിച്ചു. 22 മീറ്റർ വീതിയിൽ വിപുലീകരിക്കാനായിരുന്നു നേരത്തേ പദ്ധതി തയാറാക്കിയിരുന്നത്. എന്നാൽ, കൂടുതൽ കെട്ടിടങ്ങൾക്ക് ഇതു പ്രതികൂലമായി ബാധിക്കുന്നത് കാരണമായി വീതി 20 മീറ്റർ ആയി ചുരുക്കി. മന്ത്രി വിളിച്ചു ചേർത്ത യോഗത്തിൽ പങ്കെടുത്ത വിവിധ വ്യാപാരി വ്യവസായി സംഘടനകളുടെ പ്രതിനിധികൾ അവരുടെ ആശങ്കകൾ പങ്കു​െവച്ചു. കൂടുതൽ ചർച്ചകൾക്കുശേഷം നിലവിൽ 20 മീറ്റർ ഉള്ള അലൈൻമൻെറിൽനിന്നും, വ്യാപാര സ്ഥാപനങ്ങൾക്ക് നാശനഷ്ടങ്ങൾ പരമാവധി കുറച്ച്, വീതി 18 മീറ്ററിൽ നിർത്തിക്കൊണ്ട് പുതിയ നാലുവരപ്പാത നിർമിക്കാൻ ഐകക​േണ്ഠ്യന ധാരണയായി. ഇതുപ്രകാരം അലൈൻമൻെറ് കല്ലുകൾ മാറ്റി സ്ഥാപിക്കുന്നത് ഉൾപ്പെടെ തുടർ നടപടികൾ സ്വീകരിക്കാൻ റോഡ് വിഭാഗം ചീഫ് എൻജിനീയറെ ചുമതലപ്പെടുത്തി. സി.പി.എം നേതാക്കളായ എം. ഗിരീഷ്, ടി. രാധാ ഗോപി, സി. ഷിജു, പൈതൃക സംരക്ഷണ സമിതി ചെയർമാൻ കെ.വി.എം. ഫിറോസ്, സെക്രട്ടറി എ. അനൂപ്, കെ. സജീഷ്, പ്രോജക്ട് കോഓഡിനേറ്റർ കെ. അഭിലാഷ്, എം. മമ്മുണ്ണി, എം.കെ. അബൂബക്കർ, നാസർ, എ.വി. സിറാജ്, എ.എം. അബ്ദുൽ നാസർ എന്നിവർ ചർച്ചയിൽ പങ്കെടുത്തു. എല്ലാവരുടെയും സഹകരണത്തോടെ സമയബന്ധിതമായി പൂർത്തിയാക്കാൻ യോഗം തീരുമാനിച്ചു. പടം :നാലുവരിപ്പാതയുടെ ഭാഗമായി ഫറോക്ക് പൈതൃകനഗരമായി നിലനിർത്തുന്ന മന്ത്രി പി.എ. മുഹമ്മദ് റിയാസ് തിരുവനന്തപുരത്ത് വിളിച്ചു ചേർത്ത ഫറോക്കിലെ വ്യാപാരികളുടെ യോഗംfilenameClfrk 280

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.