ശിഹാബ് തങ്ങൾ അനുസ്മരണ സദസ്സ്

കോഴിക്കോട്: പന്നിയങ്കര മേഖല മുസ്ലിം ലീഗ് കമ്മിറ്റി ഹൈദരലി ശിഹാബ് തങ്ങള്‍ അനുസ്മരണ സദസ്സ് സംഘടിപ്പിച്ചു. ജില്ല ഓര്‍ഗനൈസിങ് സെക്രട്ടറി എന്‍.സി. അബൂബക്കര്‍ ഉദ്ഘാടനം ചെയ്തു. കൗണ്‍സിലര്‍ കെ. നിര്‍മല അനുശോചനപ്രമേയം അവതരിപ്പിച്ചു. പ്രസിഡന്‍റ്​ എ.എം.കെ. കോയ അധ്യക്ഷതവഹിച്ചു. കൗണ്‍സിലര്‍ എം.സി. സുധാമണി, കാനങ്ങോട് ഹരിദാസന്‍, കെ.പി. ശിവദാസന്‍, എൻജിനീയര്‍ പി. മമ്മദ്‌കോയ, ബ്രസീലിയ ഷംസുദ്ദീന്‍, യു. സജീര്‍, കൊയപ്പത്തൊടി മുഹമ്മദലി, മന്‍സൂര്‍ മാങ്കാവ്, കെ. അസ്ലം, പി. ബഷീര്‍ കോയ, അനീഷ്‌കുമാര്‍, ഫിറോസ് കല്ലായി, പി.ടി. അഷ്‌റഫ്, അബൂബക്കര്‍ സിദ്ദീഖ്, നൗഫല്‍ കോട്ടുമ്മല്‍ എന്നിവർ സംസാരിച്ചു.

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.