ബസ്‌സ്റ്റാൻഡിൽ സ്വകാര്യ വാഹനങ്ങളുടെ കൈയേറ്റം

ഓമശ്ശേരി: പഞ്ചായത്ത് . സ്വകാര്യ വാഹനങ്ങൾക്കു പ്രവേശനമില്ലെന്ന ബോർഡിനു ചുറ്റും പോലും വാഹനങ്ങൾ നിർത്തിയിടുന്നു. സംസ്ഥാന പാതയുടെ നവീകരണം പൂർത്തിയാകുന്നതോടെ വാഹന പാർക്കിങ്ങിന് ഏറെ പ്രയാസപ്പെടും. റോഡരികിൽ സ്ഥലമില്ലാത്തതാണ് കാരണം. എല്ലാ വാഹനങ്ങളും ബസ്‌സ്റ്റാൻഡിലേക്കു ചേക്കേറുന്ന അവസ്ഥയാണ് നിലവിലുള്ളത്. ടാക്സിവാഹന പാർക്കിങ്ങിന് പഞ്ചായത്ത് സ്വന്തമായി സ്ഥലമെടുപ്പു നടപടികൾ നടത്തിയെങ്കിലും പൂർത്തിയായിട്ടില്ല. ടാക്സികളും ഇപ്പോൾ ബസ്‌സ്റ്റാൻഡ് തന്നെയാണ് ആശ്രയിക്കുന്നത് ചിത്രം ഓമശ്ശേരി ബസ്‌സ്റ്റാൻഡിൽ സ്വകാര്യവാഹനങ്ങൾ കൈയടക്കിയപ്പോൾ

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.