കുറ്റ്യാടി: കഴിഞ്ഞയാഴ്ച തകർന്ന കുറ്റ്യാടി ജലസേചന പദ്ധതി വലതുകര മെയിൻ കനാൽ അടിയന്തരമായി അറ്റകുറ്റപ്പണി നടത്തി ജലസേചനം പുനരാരംഭിക്കുമെന്ന് വകുപ്പു മന്ത്രി റോഷി അഗസ്റ്റിൻ നിയമസഭയെ അറിയിച്ചു. ഇ.കെ. വിജയൻ എം.എൽ.എയുടെ സബ്മിഷനുള്ള മറുപടിയിലാണ് ഇത് അറിയിച്ചത്. 20 ലക്ഷം രൂപയുടെ എസ്റ്റിമേറ്റ് പദ്ധതി വിഭാഗം ചീഫ് എൻജിനീയർ തയാറാക്കിയിട്ടുണ്ട്. എസ്റ്റിമേറ്റ് തുക ചീഫ് എൻജിനീയറുടെ സാമ്പത്തികാധികാര പരിധിക്കുള്ളിലായതിനാൽ പ്രവൃത്തി നിർവഹണത്തിന് വേണ്ട നടപടികൾ സ്വീകരിക്കാനും ഫണ്ട് ലഭ്യതയിൽ കുറവുണ്ടെങ്കിൽ ധന പുനർവിനിയോഗത്തിനുള്ള ശിപാർശ സർക്കാറിന് സമർപ്പിക്കാനും ചീഫ് എൻജിനീയർക്ക് നിർദേശം നൽകിയിട്ടുണ്ടെന്നും മന്ത്രി പറഞ്ഞു. പ്രവൃത്തിക്ക് മേൽനോട്ടം വഹിക്കാൻ കണ്ണൂർ സർക്കിളിലെ പദ്ധതി വിഭാഗം സൂപ്രണ്ടിങ് എൻജിനീയറെ ചുമതലപ്പെടുത്തിയിട്ടുണ്ട്. കനാൽ തകർന്നുണ്ടായ നാശനഷ്ടങ്ങളുടെ തോത് പരിശോധിച്ചുവരുകയാണ്. കഴിഞ്ഞ തിങ്കളാഴ്ച അർധരാത്രിയാണ് 34 കിലോമീറ്റർ ദൈർഘ്യമുള്ള കനാലിന്റെ ചെയിനേജ് 6.300ലുള്ള മരുതോങ്കര മുണ്ടക്കുറ്റിയിൽ കനാൽ അമർന്ന് താഴ്ന്നുപോകുകയും പാർശ്വഭിത്തി തകരുകയും ചെയ്തത്. 20 മീറ്റർ നീളത്തിൽ കനാൽ ബണ്ട് പൂർണമായി ഇടിയുകയും 10 മീറ്റർ ആഴത്തിലുള്ള അണ്ടർ ടണലിന്റെ നടുഭാഗം തകർന്നു പോകുകയും ചെയ്തതായി ജലസേചന വകുപ്പ് നൽകിയ റിപ്പോർട്ടിൽ പറയുന്നു. കനാൽ ശൃംഖലകളും നിർമിതികളും ബലപ്പെടുത്തുന്നതിനായി 180 കോടിയുടെ പ്രപ്പോസൽ തയാറാക്കിയിട്ടുണ്ട്. കഴിഞ്ഞ മാസം 22 ന് ജലവിഭവ വകുപ്പ് സെക്രട്ടറിയുടെ അധ്യക്ഷതയിൽ യോഗം ചേർന്ന് പ്രപ്പോസൽ ചർച്ച ചെയ്തിട്ടുണ്ടെന്നും മുൻഗണന ക്രമത്തിൽ പ്രവൃത്തി നടത്താൻ ആവശ്യമായ ഭേദഗതികളോടെ സർക്കാറിന് സമർപ്പിക്കാൻ പദ്ധതി വിഭാഗം ചീഫ് എൻജിനീയറെ ചുമതലപ്പെടുത്തിയിട്ടുണ്ടെന്നും മന്ത്രി അറിയിച്ചു. -
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.