പണിമുടക്ക് ശക്തമാക്കാൻ തീരുമാനം

കോഴിക്കോട്​: മോദി സർക്കാറിന്റെ രാജ്യദ്രോഹ-തൊഴിൽ വിരുദ്ധ കരിനിയമങ്ങൾ തിരുത്തണമെന്നാവശ്യപ്പെട്ട്​ സംയുക്ത ട്രേഡ് യൂനിയൻ മാർച്ച് 28, 29 തീയതികളിൽ നടത്തുന്ന രാജ്യവ്യാപക പൊതുപണിമുടക്ക് വിജയിപ്പിക്കാൻ കല്ലായി മേഖല ഐക്യ ട്രേഡ് യൂനിയൻ തൊഴിലാളി കൺവെൻഷൻ തീരുമാനിച്ചു. ഐ.എൻ.ടി.യു.സി അഖിലേന്ത്യ ജനറൽ സെക്രട്ടറി ഡോ. എം.പി. പത്മനാഭൻ ഉദ്ഘാടനം ചെയ്തു. പി. സുകുമാരൻ അധ്യക്ഷത വഹിച്ചു. പി.കെ. നാസർ ബിജുലാൽ, പ്രശാന്ത് കളത്തിങ്ങൽ, ജാഫർ സക്കീർ, കാനങ്ങോട്ട് ഹരിദാസ്, അമ്പാടി വിശ്വൻ എന്നിവർ സംസാരിച്ചു.

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.