പേരാമ്പ്ര: ഭാരത സര്‍ക്കാര്‍ കമ്പനി കാര്യ മന്ത്രാലയത്തിന്റെ അംഗീകാരത്തോടെ പ്രവര്‍ത്തിക്കുന്ന ധന്‍രത്‌ന ഇന്ത്യ നിധി ലിമിറ്റഡ് പേരാമ്പ്രയില്‍ പ്രവര്‍ത്തനമാരംഭിച്ചു. ഉദ്ഘാടനം കെ. മുരളീധരന്‍ എം.പി നിർവഹിച്ചു. ധന്‍രത്‌ന ഇന്ത്യ നിധി ലിമിറ്റഡ് മാനേജിങ് ഡയറക്ടര്‍ ഇ.ടി. സത്യന്‍ അധ്യക്ഷത വഹിച്ചു. ചീഫ് അഡ്മിനിസ്‌ട്രേറ്റിവ് ഓഫിസര്‍ കോവുമ്മല്‍ ഗംഗാധരന്‍ റിപ്പോര്‍ട്ട് അവതരിപ്പിച്ചു. ബ്ലോക്ക് പഞ്ചായത്ത് പ്രസിഡന്റ് എന്‍.പി. ബാബു ലോക്കര്‍ ഉദ്ഘാടനവും പഞ്ചായത്ത് പ്രസിഡന്റ് വി.കെ. പ്രമോദ് ഷെയര്‍ സര്‍ട്ടിഫക്കറ്റ് വിതരണവും പഞ്ചായത്ത് അംഗം പി. ജോന ആദ്യ റെക്കറിങ് ഡെപ്പോസിറ്റ് സ്വീകരിക്കലും നിർവഹിച്ചു. കെ. മധുകൃഷ്ണന്‍, ടി.പി. കുഞ്ഞനന്ദന്‍, കെ.കെ. രജീഷ്, ഗോപാലകൃഷ്ണന്‍ തണ്ടോറപ്പാറ, ശ്രീധരന്‍ മുതുവണ്ണാച്ച, കെ.ടി. രാമചന്ദ്രന്‍, വി.കെ. ഭാസ്‌കരന്‍, വി.എന്‍. മുരളീധരന്‍, ഷാജു മാസ്‌റ്റേഴ്‌സ് എന്നിവര്‍ സംബന്ധിച്ചു. മാനേജര്‍ ഷിജു കെ. ദാസ് സ്വാഗതവും ഡയറക്ടര്‍ പി.ടി. ബീന നന്ദിയും പറഞ്ഞു. പടം : ധന്‍രത്‌ന ഇന്ത്യ നിധി ലിമിറ്റഡ് പേരാമ്പ്രയില്‍ കെ. മുരളീധരന്‍ എം.പി ഉദ്ഘാടനം ചെയ്യുന്നു
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.