ഏകത പരിഷത്ത് ക്യാമ്പ് കൂരാച്ചുണ്ടിൽ

കൂരാച്ചുണ്ട്: ഗാന്ധിമാർഗ സമാധാന സന്ദേശ സംഘടനയായ ഏകത പരിഷത്ത് ജില്ല കമ്മിറ്റിയിലെ യുവജനങ്ങൾക്ക് വേണ്ടിയുള്ള ത്രിദിന ക്യാമ്പ് കരിയാത്തൻപാറയിൽ 18, 19, 20 തീയതികളിൽ നടക്കുമെന്ന് ഭാരവാഹികൾ അറിയിച്ചു. സംസ്ഥാന പ്രസിഡന്റ് വടക്കോട് മോനച്ചൻ ഉദ്ഘാടനം ചെയ്യും. അഡ്വ. സുജാതവർമ മുഖ്യപ്രഭാഷണം നടത്തും. സന്തോഷ് മലമ്പുഴ, രമേശ് മേത്തല എന്നിവർ പങ്കെടുക്കും. വാർത്തസമ്മേളനത്തിൽ സംസ്ഥാന വൈസ് പ്രസിഡന്റ് പപ്പൻ കന്നാട്ടി, ജില്ല പ്രസിഡന്റ് വേലായുധൻ കീഴരിയൂർ, സെക്രട്ടറി ബീന ചന്ദ്രൻ എന്നിവർ പങ്കെടുത്തു.

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.