സ്ത്രീശക്തി കലാജാഥക്ക് സ്വീകരണം

നന്മണ്ട: സ്ത്രീപക്ഷ നവകേരളം കാമ്പയിനിന്റെ ഭാഗമായി കുടുംബശ്രീ നേതൃത്വം നൽകുന്ന സ്ത്രീശക്തി കലാജാഥക്ക് നന്മണ്ടയിൽ സ്വീകരണം നൽകി. സ്ത്രീധനത്തിനും സ്ത്രീകൾക്ക് നേരെ നടക്കുന്ന അതിക്രമത്തിനുമെതിരെയാണ് കലാജാഥ. സംഗീതശിൽപവും നാടകവും അരങ്ങേറി. പഞ്ചായത്ത് പ്രസിഡൻറ് കൃഷ്ണവേണി മാണിക്കോത്ത് അധ്യക്ഷത വഹിച്ചു. വൈസ് പ്രസിഡൻറ് സി.കെ. രാജൻ മാസ്റ്റർ, കുണ്ടൂർ ബിജു, പ്രതിഭ രവീന്ദ്രൻ, സ്മിത, ബിനീഷ് ഏറാഞ്ചേരി എന്നിവർ സംബന്ധിച്ചു. പി.കെ. സാവിത്രി സ്വാഗതം പറഞ്ഞു.

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.