മുക്കം: ചരിത്രപഠനം കാലഘട്ടത്തിന്റെ ആവശ്യമാണെന്നും പ്രാദേശിക ചരിത്രരചന പ്രോൽസാഹിപ്പിക്കേണ്ടതാണെന്നും അബ്ദുസ്സമദ് സമദാനി എം.പി പറഞ്ഞു. മാധ്യമ പ്രവർത്തകനായ നടുക്കണ്ടി അബൂബക്കർ എഴുതിയ 'കാരശ്ശേരി പഞ്ചായത്ത് കഥ പറയുമ്പോൾ' പുസ്തകം പ്രകാശനം ചെയ്ത് സംസാരിക്കുകയായിരുന്നു അദ്ദേഹം. കാരശ്ശേരി ബാങ്ക് ചെയർമാൻ എൻ. കെ. അബ്ദുറഹ്മാൻ ആദ്യ കോപ്പി ഏറ്റുവാങ്ങി. ബ്ലോക്ക് പഞ്ചായത്തംഗം എം.എ. സൗദ അധ്യക്ഷതവഹിച്ചു. എ.പി. മുരളീധരൻ മാസ്റ്റർ പുസ്തകം പരിചയപ്പെടുത്തി. കൊടിയത്തൂർ ഗ്രാമപഞ്ചായത്ത് പ്രസിഡൻറ് ഷംലൂലത്ത്, സി.പി. ചെറിയ മുഹമ്മദ്, വി. കുഞ്ഞാലി, മുക്കം മുഹമ്മദ്, എം.ടി. അഷ്റഫ്, സി.കെ. കാസിം, ഇ.എ. നാസർ, ടി. മൊയ്തീൻകോയ, ബാലത്തിൽ ബാപ്പു, എ.കെ. സാദിഖ്, ഗസീബ് ചാലൂളി, ഗ്രന്ഥകാരൻ നടുക്കണ്ടി അബൂബക്കർ എന്നിവർ സംസാരിച്ചു. എം.ടി. സെയ്ത് ഫസൽ സ്വാഗതവും എൻ.പി. കാസിം നന്ദിയും പറഞ്ഞു.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.