കൊടുവള്ളി: ബജറ്റില്‍ ഉള്‍പ്പെടുത്തി കൊടുവള്ളി മണ്ഡലത്തില്‍ വന്‍പദ്ധതികള്‍ക്ക് അംഗീകാരം ലഭിച്ചതായുള്ള എം.എല്‍.എയുടെ അവകാശവാദം പൂര്‍ണമായും തെറ്റാണെന്ന് മുൻ എം.എൽ.എ കാരാട്ട് റസാഖ് പറഞ്ഞു. ബജറ്റില്‍ ഉള്‍പ്പെടുത്തിയ പദ്ധതികള്‍ക്ക് ഭരണാനുമതി ലഭിക്കണമെങ്കില്‍ എസ്റ്റിമേറ്റ് തുകയുടെ 20 ശതമാനമെങ്കിലും സംഖ്യ വകയിരുത്തണം. 2022-'23 വര്‍ഷത്തേക്കുള്ള വിശദമായ ബജറ്റ് എസ്റ്റിമേറ്റുകളുടെ അനുബന്ധ വാല്യം രണ്ടില്‍ ഉള്‍പ്പെടുത്തുന്നതിന് എല്ലാ എം.എല്‍.എമാരോടും 20 വീതം പ്രവൃത്തികള്‍ നല്‍കണമെന്ന് ധനമന്ത്രി നിർദേശിച്ചിരുന്നു. ഇവയില്‍ പല മണ്ഡലങ്ങള്‍ക്കും ഒന്നു മുതല്‍ അഞ്ചുവരെ പ്രവൃത്തികള്‍ക്ക് 20 ശതമാനം ബജറ്റ് വിഹിതം ഉള്‍പ്പെടുത്തിയതായി കാണുന്നു. എന്നാല്‍, കൊടുവള്ളി മണ്ഡലത്തില്‍ നിന്ന് കാപ്പാട് തുഷാരഗിരി റോഡിന്റെ 40 കി.മീറ്റര്‍ മുതല്‍ 43/500 വരെയുള്ള ഭാഗം നവീകരണത്തിനുള്ള ഒരു പ്രവൃത്തിക്ക് മാത്രമേ 20 ശതമാനം തുക നൽകിയിട്ടുള്ളതായി കാണുന്നുള്ളൂ. ബാക്കിയുള്ള 19 പ്രവൃത്തികള്‍ക്കും 100 രൂപയുടെ ടോക്കണ്‍ പ്രൊവിഷന്‍ മാത്രമാണ് നല്‍കിയിട്ടുള്ളത്. 20 ശതമാനം തുക വകയിരുത്തിയ പ്രവൃത്തികള്‍ക്ക് മാത്രമേ ധനവകുപ്പ് ഭരണാനുമതി നല്‍കുകയുള്ളൂ എന്ന് ബജറ്റ് വാല്യത്തിന്റെ അവതരണക്കുറിപ്പില്‍തന്നെ വ്യക്തമായി പറഞ്ഞിട്ടുണ്ടെന്നിരിക്കെ കഴിവു കേട് മറച്ചു വെക്കാൻ ബജറ്റ് വിഹിതം സംബന്ധിച്ച് തെറ്റിദ്ധരിപ്പിക്കുകയാണ്. എം.എൽ.എക്ക് രണ്ട് ബജറ്റിലും കൊടുവള്ളിക്കുവേണ്ടി വികസനങ്ങൾ ഒന്നും കൊണ്ടുവരാൻ സാധിക്കാതെ പോയത് തെരഞ്ഞെടുത്ത ജനങ്ങളോട് ചെയ്യുന്ന അനീതിയാണെന്നും കാരാട്ട് റസാഖ് പറഞ്ഞു.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.