പൂനൂര്‍ ജാമിഅ മദീനതുന്നൂർ 'കിൽമ' കാമ്പയിൻ

പൂനൂർ: ജാമിഅ മദീനതുന്നൂർ അറബിക് ഡിപ്പാർട്മെന്റിന് കീഴിൽ ശരീഅ കൗൺസിൽ സംഘടിപ്പിച്ച 'കിൽമ' കാമ്പയിൻ സമാപന സംഗമം മുഹമ്മദ് അഹ്സനി കോഡൂർ ഉദ്ഘാടനം ചെയ്തു. ഉനൈസ് നുസ്രി അധ്യക്ഷത വഹിച്ചു. നൗഫൽ ശാമിൽ ഇർഫാനി സംസാരിച്ചു. മുഹമ്മദ് നൂറാനി തിരൂർ, മുഹമ്മദ് റാസി നൂറാനി, നജീബ് നൂറാനി എന്നിവര്‍ സംസാരിച്ചു. അൽഫിയ, തുഹ്ഫതുൽ വർദിയ്യ തുടങ്ങിയവയുടെ പാരായണം, തഹ്‌ഫീസ്, ശറഹ് റൈറ്റിങ്, റിസർച്ച് പേപ്പർ തുടങ്ങിയ മത്സരങ്ങൾ സംഘടിപ്പിച്ചു. ഡിഗ്രി വിദ്യാർഥികളുടെ അൽഫിയ മത്സരത്തിൽ മർകസ് ഗാർഡൻ വിദ്യാർഥികളായ തസ്ലീം അബ്ദുറഹീം, ശാമിൽ ശുക്കൂർ, മാജിദ് മുസ്തഫ എന്നിവർ യഥാക്രമം ഒന്ന്, രണ്ട്, മൂന്ന് സ്ഥാനങ്ങൾ കരസ്ഥമാക്കി. അൽഫിയ ശറഹ് റൈറ്റിങ് മത്സരത്തിൽ മർകസ് ഗാർഡൻ വിദ്യാര്‍ഥികളായ ശാമിൽ ശുക്കൂർ ഒന്നാം സ്ഥാനവും ഷിബിലി ജൗഹർ രണ്ടാം സ്ഥാനവും ഇമാം റബ്ബാനി കാന്തപുരത്തെ സയ്യിദ് ജസൂൽ മൂന്നാം സ്ഥാനവും നേടി. റിസർച്ച് പേപ്പറിൽ ഇമാം റബ്ബാനി കാന്തപുരം, ദാറുൽ ഹിദായ ഈങ്ങാപ്പുഴ, ഇസ്റ വാടാനപ്പള്ളി കാമ്പസുകൾ ജേതാക്കളായി. ഹയർ സെക്കൻഡറി വിദ്യാർഥികളുടെ തുഹ്ഫത്തുൽ വർദിയ്യയിൽ ജുറൈജ് അബ്ദുറഹ്മാൻ, യൂസുഫ് അലി (ഇമാം റബ്ബാനി കാന്തപുരം) ഒന്നാം സ്ഥാനവും മുഹമ്മദ് സിനാൻ, ഫാഇസ് അബ്ദുസലാം (ദാറുൽ ഹിദായ ഈങ്ങാപ്പുഴ) രണ്ടാം സ്ഥാനവും മുഹമ്മദ് റബീഹ്, നഈം മുഖദ്ദസ് (ഇസ്റ വാടാനപ്പള്ളി) മൂന്നാം സ്ഥാനവും കരസ്ഥമാക്കി. സൻജാൻ റിസർച്ച് പേപ്പറിൽ ഇമാം റബ്ബാനി കാന്തപുരം, അൽ സഹ്റ വയനാട്, ദാറുൽ ഹിദായ ഈങ്ങാപ്പുഴ കാമ്പസുകൾ വിജയികളായി. ജാമിഅ മദീനതുന്നൂർ പ്രോ റെക്ടർ ആസഫ് നൂറാനി വിജയികളെ അനുമോദിച്ചു. സമാപന സംഗമത്തിൽ അബൂബക്കർ നൂറാനി, അഷ്ഫാഖ് നൂറാനി എന്നിവര്‍ പങ്കെടുത്തു. കൗൺസിൽ ചീഫ് മുഹമ്മദ് അലി സ്വാഗതവും സലീം സൈതലവി നന്ദിയും പറഞ്ഞു.

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.