ചികിത്സ സഹായധനം കൈമാറി

മാവൂർ: ബൈപാസ് സർജറിക്ക് വിധേയനായ വ്യക്തിയുടെ ചികിത്സക്കായി മാവൂർ ടൗൺ റെസിഡന്റ്സ് അസോസിയേഷൻ ധനസഹായം കൈമാറി. അസോസിയേഷൻ നടത്തിവരുന്ന ചാരിറ്റി പ്രവർത്തനങ്ങളുടെ ഭാഗമായാണ് ചികിത്സക്കുള്ള സഹായധനം കൈമാറിയത്. ആദ്യ ഗഡുവായി 81,277 രൂപയാണ് കൈമാറിയത്. റെസിഡന്റ്സ് അംഗങ്ങളിൽനിന്നും സഹായമനസ്കരിൽനിന്നുമാണ് പണം സ്വരൂപിച്ചത്. റെസിഡന്റ്സ് പ്രസിഡന്റ് കെ.വി. ശംസുദ്ദീൻ ഹാജി തുക കൈമാറി. സെക്രട്ടറി റഹീം പൂളക്കോട്, ട്രഷറർ സി.കെ. അഷ്റഫ്, വനിത വിങ് പ്രസിഡന്റ് കെ. ഫഹ്മിദ, സെക്രട്ടറി ഫൗസിയ കനവ്, സലീം ചെറുതൊടിയിൽ, സൈക്ക സലീം എന്നിവർ സംബന്ധിച്ചു.

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.