ബിരിയാണി ചലഞ്ച് സംഘടിപ്പിക്കും

പൂനൂര്‍: ജി.എം.യു.പി സ്‌കൂള്‍ പൂനൂര്‍ വിഷന്‍ 2025 സമഗ്ര വികസന പദ്ധതിയുടെ ഭാഗമായി പ്രാദേശിക വിഭവ സമാഹരണത്തിന് മാര്‍ച്ച്‌ 22 . പരിപാടിയിലൂടെ 15 ലക്ഷം രൂപ സ്വരൂപിക്കാനാണ് ലക്ഷ്യമിടുന്നത്. അക്കാദമിക രംഗത്തും കലാകായിക രംഗത്തും മികച്ച നിലവാരം പുലര്‍ത്തുന്ന ജി.എം.യു.പി സ്‌കൂള്‍ 2025ല്‍ നൂറാം വാര്‍ഷികം ആഘോഷിക്കാനൊരുങ്ങുകയാണ്. ബിരിയാണി ചലഞ്ചിന്റെ പ്രമോ വിഡിയോ ലോഞ്ചിങ് ഗാനരചയിതാവും സാഹിത്യകാരനുമായ സ്കൂളിലെ പൂർവ വിദ്യാർഥി കാനേഷ് പൂനൂർ നിർവഹിച്ചു. പബ്ലിസിറ്റി ചെയർമാൻ അബ്ദുൽ മജീദ് അധ്യക്ഷത വഹിച്ചു. ഹെഡ്മാസ്റ്റർ ഇ. ശശീന്ദ്രദാസ്, ജനറൽ കൺവീനർ ടി.സി. രമേശൻ, പബ്ലിസിറ്റി കൺവീനർ ഷമീർ ബാവ, ആർട്ടിസ്റ്റ് ഹസീബ് പൂനൂർ, സുബൈർ താന്നിയുള്ളതിൽ, സി.പി. അബ്ദുൽ റഷീദ്, എ. മുഹമ്മദ് സാലിഹ്, സി.വി. നാസർ, സലാം മലയമ്മ തുടങ്ങിയവർ സംസാരിച്ചു.

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.