ജനവാസ കേന്ദ്രത്തിലിറങ്ങിയ കടുവയെ മയക്കുവെടിവെച്ച് പിടികൂടി

മാനന്തവാടി: ജനവാസ കേന്ദ്രത്തിലിറങ്ങി ഭീതി വിതച്ച കടുവയെ മയക്കുവെടിവെച്ച് പിടികൂടി. ബുധനാഴ്ച രാവിലെ പത്തരയോടെയാണ് മാനന്തവാടി നഗരസഭയിലെ ജെസ്സി കല്ലിയോട്ട് പള്ളിക്കു സമീപം തേയിലത്തോട്ടത്തിൽ കടുവയെ കണ്ടെത്തിയത്. വനപാലകർ പടക്കം പൊട്ടിച്ച് കടുവയെ തുരത്താൻ ശ്രമിച്ചെങ്കിലും വിജയിച്ചില്ല. ഇതോടെയാണ് വ്യാഴാഴ്ച ഉച്ചക്ക് പന്ത്രണ്ടു മണിയോടെ വനം വകുപ്പ് സീനിയർ സർജൻ ഡോ. അരുൺ സക്കറിയയുടെ നേതൃത്തിലുള്ള ദ്രുത പ്രതികരണ സംഘം മയക്കുവെടിവെച്ച് പിടികൂടി വലയിലാക്കിയത്. ഇരുപത് മിനിറ്റുകൊണ്ട് ദൗത്യം വിജയിപ്പിക്കാൻ സംഘത്തിനായി. ഒറ്റത്തവണ വെടിവെച്ചപ്പോൾ തന്നെ കടുവ മയങ്ങിയിരുന്നു. നാലു വയസ്സുള്ള കടുവയാണെന്നും ഇതിന്റെ വലതുകാലിന് മുറിവേറ്റിട്ടുണ്ടെന്നും ഡോ. അരുൺ സക്കറിയ പറഞ്ഞു. കടുവയെ കൂട്ടിലേക്ക് മാറ്റിയതിനുശേഷം സുൽത്താൻ ബത്തേരി കുപ്പാടിയിലെ വനംവകുപ്പിന്റെ ചികിത്സ കേന്ദ്രത്തിലേക്ക് മാറ്റി. കടുവയെ പിടികൂടിയതോടെ ഭീതിയകന്ന ആശ്വാസത്തിലാണ് പ്രദേശവാസികൾ. വയനാട് വൈൽഡ് ലൈഫ് വാർഡൻ നരേന്ദ്ര ബാബു, നോർത്ത് വയനാട് ഡി.എഫ്.ഒ ദർശൻ ഘട്ടാനി, സൗത്ത് വയനാട് ഡി.എഫ്.ഒ എ. ഷജ്ന എന്നിവർ നേതൃത്വം നൽകി. മാനന്തവാടി ഡിവൈ.എസ്.പി എ.പി. ചന്ദ്രൻ സി.ഐ എം.എം. അബ്ദുൽ കരീം എന്നിവരുടെ നേതൃത്വത്തിലുള്ള പൊലീസ് സംഘവും സ്ഥലത്ത് എത്തിയിരുന്നു. THUWDG1 മാനന്തവാടിയിൽ യപ്പോൾ

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.