കോഴിക്കോട്: ജില്ലപഞ്ചായത്ത് സ്‌നേഹസ്പര്‍ശം ലോക വൃക്കദിനം ആചരിച്ചു. 'എല്ലാവര്‍ക്കും വൃക്ക ആരോഗ്യം' എന്ന സന്ദേശവുമായി പ്രതീക്ഷ ഓര്‍ഗന്‍ റസീപ്പിയന്‍റ് ഫാമിലി അസോസിയേഷനുമായി സഹകരിച്ച് വൃക്കദിന യാത്ര നടത്തി. ജില്ല പഞ്ചായത്ത് പ്രസിഡന്റ് ഷീജ സന്ദേശയാത്ര ഫ്ലാഗ് ഓഫ് ചെയ്തു. വിഷ്ണു ഉടുമ്പ്രയുടെ നേതൃത്വത്തിലുള്ള വാദ്യമേളങ്ങളുടെ അകമ്പടിയോടെ നടന്ന സന്ദേശയാത്രയില്‍ ജില്ലപഞ്ചായത്ത് അംഗങ്ങൾ, പോർഫ സംസ്ഥാന പ്രസിഡന്‍റ് ടി.ടി. ബഷീർ, സ്‌നേഹസ്പര്‍ശം എക്‌സിക്യൂട്ടിവ് അംഗങ്ങൾ എന്നിവർ പങ്കെടുത്തു. എജൂകെയറിന്‍റെ സഹകരണത്തോടെ പരിശീലന ക്ലാസ് സംഘടിപ്പിച്ചു. കാനത്തിൽ ജമീല എം.എൽ.എ ഉദ്ഘാടനം ചെയ്തു. ഡോ. ഫിറോസ് അസീസ് വിദ്യാർഥികളുമായി സംവദിച്ചു. ജില്ല പഞ്ചായത്ത് പ്രസിഡന്റ് ഷീജ ശശി, വൈസ് പ്രസിഡന്‍റ് എം.വി. ശിവാനന്ദന്‍, സ്റ്റാൻഡിങ് കമ്മിറ്റി ചെയര്‍പേഴ്‌സൻമാരായ എന്‍.എം. വിമല, കെ.വി. റീന ജില്ലപഞ്ചായത്ത് അംഗങ്ങളായ അഡ്വ. പി. ഗവാസ്, നാസര്‍ എസ്റ്റേറ്റ്മുക്ക്, സി.എം. ബാബു, ടി. അഹമ്മദ് കബീര്‍, ടി.എം. അബൂബക്കര്‍, ബി.വി. ജഹഫര്‍, ടി.വി. ചന്ദ്രഹാസന്‍, സുബൈര്‍ മണലൊടി എന്നിവര്‍ സംസാരിച്ചു. bk 4
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.