കോഴിക്കോട്: ജി.എസ്.ടി ഉദ്യോഗസ്ഥരുടെ ടെസ്റ്റ് പർച്ചേഴ്സ് അവസാനിപ്പിക്കുക, ഇ-വേ ബില്ലിലെ ചെറിയ തെറ്റുകൾക്ക് വൻ പിഴയീടാക്കുന്നത് നിർത്തലാക്കുക, സ്വർണ വ്യാപാര മേഖലയിലെ പുതിയ പരിഷ്കാരങ്ങൾ ഒഴിവാക്കുക തുടങ്ങിയ ആവശ്യങ്ങളുന്നയിച്ച് കേരള വ്യാപാരി വ്യവസായി ഏകോപന സമിതി ജി.എസ്.ടി ഓഫിസിന് മുന്നിൽ ധർണ നടത്തി. ജില്ല കമ്മിറ്റിയുടെ നേതൃത്വത്തിൽ നടന്ന സമരം ആക്ടിങ് പ്രസിഡന്‍റ് എം. അബ്ദുസ്സലാം ഉദ്ഘാടനം ചെയ്തു. ഓൾ കേരള ഗോൾഡ് ആൻഡ് സിൽവർ മർച്ചൻറ്സ് അസോസിയേഷൻ സംസ്ഥാന ജനറൽ സെക്രട്ടറി കെ. സുരേന്ദ്രൻ, എൻ. സുഗുണൻ, എൻ.വി. വിഷ്ണുരാജ്, രാമമൂർത്തി, മസൂദ്, സി. ശിവരാമൻ, ബാബു കുന്നോത്ത്, എം. ഷാഹുൽ ഹമീദ്, അഷ്റഫ് മൂത്തേടത്ത്, ഏറത്ത് ഇക്ബാൽ, കെ.എം. ഹനീഫ, എം.കെ. ഗംഗാധരൻ തുടങ്ങിയവർ സംസാരിച്ചു. വി. സുനിൽകുമാർ സ്വാഗതവും എ.വി.എം. കബീർ നന്ദിയും പറഞ്ഞു.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.