ബസിൽ പണവും ആഭരണവും മോഷ്ടിക്കാൻ ശ്രമിച്ചവർ പിടിയിൽ

കോഴിക്കോട്​: ബസിൽ മോഷണം നടത്തിയ രണ്ട്​ യുവതികളെ കോഴിക്കോട് സിവിൽ സ്റ്റേഷൻ ഭാഗത്ത് അറസ്റ്റ്​ ചെയ്തു. വടകര റെയിൽവേ സ്റ്റേഷനടുത്ത്​ കഴിയുന്ന കോയമ്പത്തൂർ ഗാന്ധിപുരം പുറമ്പോക്കിലെ കസ്തൂരി (30), ശാന്തി (35) എന്നിവരാണ്​ അറസ്റ്റിലായത്​. കേരളത്തിലുടനീളം ബസ് യാത്രയിൽ സ്ത്രീകളുടെ പണവും സ്വർണാഭരണങ്ങളും മോഷ്ടിക്കുന്ന അന്തർ സംസ്ഥാന മോഷ്ടാക്കളുടെ പ്രധാന കണ്ണികളിൽപെട്ടവരാണെന്ന് നടക്കാവ് പൊലീസ്​ പറഞ്ഞു. എസ്​.ഐ കൈലാസ് നാഥും സംഘവുമാണ്​ അറസ്റ്റ്​ ചെയ്തത്​. കുന്ദമംഗലം ഭാഗത്ത്നിന്ന്​ കോഴിക്കോട്ടേക്കുള്ള കെ.എസ്​.ആർ.​ടി.സി ബസിൽ യുവതിയുടെ ബാഗിലെ പണവും സ്വർണാഭരണവും കവർച്ച ചെയ്യാനുള്ള ശ്രമത്തിനിടയിലാണ് പിടികൂടിയത്​. നാലാം ജുഡീഷ്യൽ ഫസ്റ്റ്​ ക്ലാസ്​ മജിസ്ട്രേറ്റ്​ കോടതിയിൽ ഹാജരാക്കിയ പ്രതികളെ 14 ദിവസത്തേക്ക് റിമാൻഡ്​ ചെയ്തു.

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.