കൊടുവള്ളി നഗരസഭ ഓഫിസിന് പിൻവശത്ത് മാലിന്യങ്ങൾക്ക് തീപിടിച്ചു

കൊടുവള്ളി: കൊടുവള്ളിയിൽ നഗരസഭ ഓഫിസിന് പിൻവശത്ത് മാലിന്യങ്ങൾക്ക് തീപിടിച്ചു. ചൊവ്വാഴ്ച രാവിലെ ഒമ്പതോടെയായിരുന്നു സംഭവം. ബസ് സ്റ്റാൻഡിൽ പ്രവർത്തിക്കുന്ന നഗരസഭ ഓഫിസ് കെട്ടിടത്തിന് പിൻവശത്ത് കുന്നുകൂടിയ മാലിന്യങ്ങൾക്ക് തീപിടിച്ച് സമീപത്തേക്ക് തീ പടർന്നുപിടിക്കുകയാണുണ്ടായത്. തീപടരുന്നത് ശ്രദ്ധയിൽപെട്ട നാട്ടുകാർ അഗ്നിരക്ഷാസേനയെ വിവരം അറിയിക്കുകയായിരുന്നു. അസിസ്റ്റൻറ് ഫയർ ഓഫിസർ പി.പി. രാമചന്ദ്രന്റെ നേതൃത്വത്തിലുള്ള സംഘം നരിക്കുനിയിൽ നിന്നുമെത്തി തീഅണച്ചു. തീ കൂടുതൽ പടർന്നുപിടിക്കുന്നത് തടഞ്ഞതിനാൽ നാശനഷ്ടങ്ങൾ ഒന്നും സംഭവിച്ചിട്ടില്ല.

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.