കോഴിക്കോട്: പാണക്കാട് ഹൈദരലി ശിഹാബ് തങ്ങളുടെ നിര്യാണത്തിൽ കോഴിക്കോട് പൗരാവലി അനുശോചിച്ചു. വിശുദ്ധിയുടെ വെൺമ കാത്തുക്ഷിച്ച നേതാവായിരുന്നു അദ്ദേഹമെന്ന് മേയർ ഡോ. ബീന ഫിലിപ് അവതരിപ്പിച്ച അനുശോചനപ്രമേയത്തിൽ പറഞ്ഞു. മതസൗഹാർദത്തിന്‍റെ കൊടിയടയാളം ഉയർത്തിപ്പിടിച്ച മഹാവ്യക്തിത്വമാണ് കൈരളിക്ക് നഷ്ടമായത്. ജാതിമത ചിന്തകൾക്കതീതമായി എല്ലാവിഭാഗങ്ങളെയും സ്നേഹിച്ചും വിവാദങ്ങളോട് അകലം പാലിച്ചും അദ്ദേഹം ജീവിതത്തെ ക്രമീകരിച്ചു. മനുഷ്യസ്നേഹത്തിൽ അധിഷ്ഠിതമായ സമൂഹത്തെ കെട്ടിപ്പടുക്കുന്നതിന് അദ്ദേഹം ജീവിതം സമർപ്പിച്ചു -മേയർ പറഞ്ഞു. പക്വതയുള്ള രാഷ്ട്രീയനേതാവിനെയാണ് കേരളത്തിന് നഷ്ടമായതെന്ന് യോഗത്തിൽ സംസാരിച്ചവർ ചൂണ്ടിക്കാട്ടി. അനുസ്മരണ സദസ്സിൽ മുസ്ലിം ലീഗ് ജില്ല പ്രസിഡന്‍റ് ഉമർ പാണ്ടികശാല അധ്യക്ഷത വഹിച്ചു. ഡോ. എം.കെ. മുനീർ എം.എൽ.എ, ടി.ആർ. രാമവർമരാജ, വികാരി ജനറൽ ഡോ. ജൻസൻ പുത്തൻവീട്ടിൽ, ഡോ. ഹുസൈൻ മടവൂർ, അഡ്വ. കെ. പ്രവീൺകുമാർ, ടി.വി. ബാലൻ, കെ.പി. ശ്രീശൻ മാസ്റ്റർ, കാസിം ഇരിക്കൂർ, ഡോ. എ.കെ. അബ്ദുൽ ഹമീദ്, വി. സുനിൽ കുമാർ, അഡ്വ. പി.എം. ഹനീഫ, പി.കെ. ഫിറോസ്, ഡൊ. കെ. മൊയ്തു, പ്രഫ. കടവനാട് മുഹമ്മദ്, പ്രഫ. ഇമ്പിച്ചിക്കോയ, സി.എൻ. വിജയകൃഷ്ണൻ, സി.പി. ചെറിയ മുഹമ്മദ്, പാറക്കൽ അബ്ദുല്ല, മുസ്തഫ പാലാഴി, വി.സി. ചാണ്ടി, സി. ബീരാൻകുട്ടി, അബ്ദുൽ ജലീൽ സഖാഫി, ശൈഖ് ഷിറാസ് കപ്പാസി തുടങ്ങിയവർ സംസാരിച്ചു. എം.എ. റസാഖ് മാസ്റ്റർ സ്വാഗതം പറഞ്ഞു.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.