കോഴിക്കോട്: 'മനസ്സോടിത്തിരി മണ്ണ്' വേണം ഭൂരഹിതർക്ക് വീട് വെക്കാനെന്ന സംസ്ഥാന സർക്കാറിന്‍റെ ആവശ്യം കേട്ടപ്പോൾ കീഴരിയൂർ സ്വദേശി രാധ ടീച്ചർ മറ്റൊന്നും ആലോചിച്ചില്ല. നേരെ ലൈഫ് മിഷനിലേക്ക് വിളിച്ചു. ഭൂരഹിതർക്ക് ലൈഫ് മിഷൻ വഴി വീട് വെച്ചുനൽകാനായി ഭൂമി വിട്ടുനൽകാൻ തയാറാണെന്ന് അറിയിച്ചു. തലക്കുളത്തൂരിൽ പതിനെട്ടേകാൽ സെന്‍റ് സ്ഥലം ഉണ്ടെന്നും ഭൂരഹിതർക്ക് വീട് വെക്കാൻ അത് ഉപയോഗിക്കാവുന്നതാണെന്നും അറിയിച്ചു. ലൈഫ് മിഷൻ അധികൃതർ പേരും വിവരങ്ങളും രേഖപ്പെടുത്തിവെച്ചു. പിന്നീടും താൻ തന്നെവിളിച്ചാണ് അവരെ ഓർമപ്പെടുത്തിക്കൊണ്ടിരുന്നതെന്നും രാധ ടീച്ചർ പറഞ്ഞു. വീട് വെക്കാൻപോലും ഭൂമിയില്ലാത്തവരെ കുറിച്ച് പത്രത്തിൽ വന്ന വാർത്ത കണ്ട് മനസ്സലിഞ്ഞാണ് ടീച്ചർ ഈ സദ്പ്രവൃത്തിക്ക് മുതിർന്നത്. പിതാവ് അധ്വാനിച്ചുണ്ടാക്കിയ ഒരേക്കർ സ്ഥലം അഞ്ച് സഹോദരങ്ങൾക്കായി വീതിച്ചതിൽ ഒരു ഓഹരിയാണ് ഇതെന്ന് ടീച്ചർ പറഞ്ഞു. തലക്കുളത്തൂർ പഞ്ചായത്തിലാണ് സ്ഥലം ഉള്ളത്. ഭൂമി ലൈഫ് മിഷന് നൽകാമെന്ന് അറിയിച്ചശേഷമാണ് വീട്ടിൽ മക്കളോടുപോലും വിവരം പങ്കുവെച്ചതെന്നും ടീച്ചർ പറഞ്ഞു. തന്‍റെ നാലു മക്കൾക്കും അത്യാവശ്യം ജീവിക്കാനുള്ള ജോലിയുണ്ട്. അതിലപ്പുറമൊന്നും ആവശ്യമില്ല. മറ്റുള്ളവരെ സഹായിക്കാൻ ഇഷ്ടമാണ്. ഇത് തന്‍റെ സന്തോഷത്തിന് ചെയ്തതാണ്. അതൊന്നും വാർത്തയാകണമെന്ന് ആഗ്രഹിച്ചിട്ടില്ലെന്നും ടീച്ചർ പറയുന്നു. കൊയിലാണ്ടി ഗവ. മാപ്പിള വൊക്കേഷനൽ ഹയർ സെക്കൻഡറി സ്കൂളിൽനിന്ന് 2001ൽ വിരമിച്ചശേഷം വിശ്രമജീവിതം നയിക്കുകയാണ്.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.