വിദ്യാഭ്യാസ വകുപ്പിൽ ഫയൽ അദാലത്ത് നടത്തണം -കെ.എസ്​.ടി.യു

കോഴിക്കോട്: സംസ്ഥാനത്തെ വിദ്യാഭ്യാസ ഓഫിസുകളിൽ കെട്ടിക്കിടക്കുന്ന ഫയലുകളിൽ തീർപ്പുകൽപിക്കാൻ അദാലത്ത് നടത്തണമെന്ന് കേരള സ്കൂൾ ടീച്ചേഴ്സ് യൂനിയൻ (കെ.എസ്​.ടി.യു) ജില്ല കൗൺസിൽ മീറ്റ് ആവശ്യപ്പെട്ടു. സംസ്ഥാന പ്രസിഡന്‍റ്​ കരീം പടുകുണ്ടിൽ ഉദ്​ഘാടനം ചെയ്തു. ജില്ല പ്രസിഡന്‍റ്​ കെ.എം.എ. നാസർ അധ്യക്ഷത വഹിച്ചു. പി.കെ. അസീസ്, കല്ലൂർ മുഹമ്മദലി, സി.ഇ. റഹീന, കെ. അബ്ദുൽ ലത്തീഫ്, കിളിയമ്മൽ കുഞ്ഞബ്ദുല്ല, വി.കെ. മുഹമ്മദ് റഷീദ് എന്നിവർ സംസാരിച്ചു. ഭാരവാഹികൾ: കെ.എം.എ. നാസർ (പ്രസി), കിളിയമ്മൽ കുഞ്ഞബ്ദുല്ല (ജന. സെക്ര), വി.കെ. മുഹമ്മദ് റഷീദ് (ട്രഷ), പി.പി. ജാഫർ, എൻ.കെ. സലീം, കെ.കെ.സി. കുഞ്ഞബ്ദുല്ല, ടി. അബ്ദുന്നാസർ, ടി.കെ. മുഹമ്മദ് റിയാസ്, വി.ടി. ഷാജർ, സി. നസീറ (വൈസ്​ പ്രസി), മണ്ടോടി ബഷീർ, നിസാം കാരശ്ശേരി, നസീർ പേരാമ്പ്ര, അൻവർ ഇയ്യഞ്ചേരി, കെ. മുഹമ്മദ് ബഷീർ, ടി. ജമാലുദ്ദീൻ,​ കെ. മുഹമ്മദ് അസ്​ലം (ജോ. സെക്ര).

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.