രാമനാട്ടുകര: നെല്ലിക്കോട്ട് കാവ് താലപ്പൊലി മഹോത്സവത്തിന് തുടക്കമായി. പ്രഭാതപൂജക്ക് ശേഷം രാവിലെ 7.30ന് കലവറനിറക്കൽ ചടങ്ങ് ആരംഭിക്കും. രാത്രി ഏഴിന് ദേശത്തെ കലാപ്രതിഭകൾ അവതരിപ്പിക്കുന്ന നൃത്തനൃത്യങ്ങൾ ഉണ്ടായിരിക്കും. തിങ്കളാഴ്ച പുലർച്ചെ അഞ്ച് മണിക്ക് ഗണപതി ഹോമത്തോടെ രണ്ടാം ദിവസത്തെ ചടങ്ങുകൾ ആരംഭിക്കും. എട്ടിന് കേളികൊട്ട്,10ന് മേളം, 12ന് അന്നദാനം, മൂന്നിന് ഭഗവതി വെള്ളാട്ട്, നാലിന് മുണ്ട്യേൻ വെള്ളാട്ട്, 6.30ന് തായമ്പക, ഏഴ് മണിക്ക് ഗജവീരൻ തിടമ്പേന്തിയുള്ള കലശം എഴുന്നള്ളിപ്പ്, 12 മണിക്ക് ഭഗവതി തിറ, മുണ്ട്യേൻ പൂജ, ഗുളികൻ തിറ, കളം കുറി പൂജ, അരിത്താലപ്പൊലി തുടങ്ങിയവയാണ് പ്രധാന ചടങ്ങുകൾ. ചൊവ്വാഴ്ച രാവിലെ ആറ് മണിക്കുള്ള ഗുരുതി തർപ്പണത്തോടെ ഉത്സവത്തിന് സമാപനമാകും.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.