പാലിയം മണിയൂർ ഡയാലിസിസ് സെന്ററിന് തറക്കില്ലിട്ടു

പാലിയം മണിയൂർ ഡയാലിസിസ് സെന്ററിന് തറക്കല്ലിട്ടു. വടകര: സാന്ത്വന പരിചരണ രംഗത്ത് മണിയൂരിൽ ശ്രദ്ധേയ സാന്നിധ്യമായ . മണിയൂർ പഞ്ചായത്തിൽ പാലിയം യു.എ.ഇ ചാപ്റ്ററിന്റെ സഹായത്തോടെ ഡയാലിസിസ് സെന്റർ നിർമിക്കാനുള്ള സ്ഥലം കുന്നത്ത്കര നെല്ലിക്കുന്ന് മലയിൽ ഹസ്സ​ന്റെ കുടുംബം സൗജന്യമായി വിട്ടു നൽകി. സ്ഥലത്ത് നടന്ന തറക്കല്ലിടൽ പൊതുമരാമത്ത് മന്ത്രി പി.എ. മുഹമ്മദ് റിയാസ് ഉദ്ഘാടനം ചെയ്തു. കുറ്റ്യാടി എം.എൽ.എ കെ.പി. കുഞ്ഞമ്മത് കുട്ടി അധ്യക്ഷത വഹിച്ചു. തോടന്നൂർ ബ്ലോക്ക് പഞ്ചായത്ത് പ്രസിഡന്റ് എം. ശ്രീലത, മണിയൂർ ഗ്രാമപഞ്ചായത്ത് പ്രസിഡൻറ് ടി.കെ. അഷ്റഫ്, ജില്ല പഞ്ചായത്ത് മെംബർ കെ.വി. റീന, ഗ്രാമ പഞ്ചായത്ത് മെംബർ കെ. ചിത്ര, ടി.പി. ഗോപാലൻ, എം.കെ. ഹമീദ്, സി.ടി.കെ. മുഹമ്മദലി, സി.ടി. ബാബുരാജ്, സി. വിനോദൻ, വി.പി. സുരേന്ദ്രൻ, ഇ.കെ. അബ്ദുൽ മജീദ്, പി.കെ. റഷീദ്, സി.കെ. സതീശൻ, പി.എം. മൊയ്തീൻ, പി.കെ. നൗഷാദ്, എസ്.ആർ. ഖാൻ, എൻ.കെ. ഇസ്മായിൽ എന്നിവർ സംസാരിച്ചു. പാലിയം സെക്രട്ടറി കെ.പി. ദിലീപൻ റിപ്പോർട്ട് അവതരിപ്പിച്ചു. സ്വാഗത സംഘം കൺവീനർ പി. സെയ്ദുള്ള സ്വാഗതവും ചെയർമാൻ കെ.വി. സത്യൻ നന്ദിയും പറഞ്ഞു. ചിത്രം Saji 3 പാലിയം മണിയൂർ ഡയാലിസിസ് സെന്ററിന്റെ ശിലാഫലകം മന്ത്രി പി.എ. മുഹമ്മദ് റിയാസ് അനാച്ഛാദനം ചെയ്യുന്നു

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.