ഫറോക്ക്: അരീക്കാട് ഇരുചക്ര വാഹനയാത്രക്കാരനായ . അരീക്കാട് ഉറവൻ കുളത്തിന് സമീപം തച്ചമ്പലത്ത് ജയപ്രകാശൻ (64) ആണ് മരിച്ചത്. ദേശീയപാത മിഞ്ചന്ത പഴയ ചെക്ക് പോസ്റ്റിന് സമീപം ശനിയാഴ്ച രാത്രി ഉണ്ടായ അപകടത്തിലാണ് മരണം. അരീക്കാട് ഭാഗത്തേക്ക് യാത്ര ചെയ്യുകയായിരുന്ന ജയപ്രകാശൻ ഇതേ ദിശയിൽ വന്ന ലോറിക്ക് അടിയിൽപെടുകയായിരുന്നു. റോഡരികിൽ ഫൂട്പാത്ത് നിർമാണത്തിനായി കൂട്ടിയിട്ട ക്വാറി പൊടിയിൽ കയറി ഇരുചക്രവാഹനം മറിഞ്ഞതാകാമെന്നാണ് പ്രാഥമിക നിഗമനം. റോഡ് പണിയിലെ അശാസ്ത്രീയതയും ഒച്ചിഴയും വേഗവും ചൂണ്ടിക്കാട്ടി വ്യാപാരികളും നാട്ടുകാരും നിരവധി തവണ അധികൃതർക്ക് പരാതി നൽകിയിരുന്നെങ്കിലും പരിഹാരം കണ്ടിരുന്നില്ല. ഇതാണ് അപകടമരണത്തിലേക്ക് നയിച്ചതെന്ന് വ്യാപാരികൾ പറഞ്ഞു. ജയപ്രകാശിന്റെ ഭാര്യ: സ്വർണലത. മക്കൾ: ജീഷ്ണു, ലിജി, ജിതിൻ. മരുമകൻ: ജിജിത്ത്. മൃതദേഹം മെഡിക്കൽ കോളജ് മോർച്ചറിയിൽ. കർണാടക സ്വദേശി കുഴഞ്ഞുവീണ് മരിച്ചു കൽപറ്റ: ഗൂഡലായി ടി.പി ടൈൽ സെന്ററിന് സമീപം കര്‍ണാടക സ്വദേശി കുഴഞ്ഞുവീണ് മരിച്ചു. രാജു നായിക്ക് ആണ് മരിച്ചത്. ശനിയാഴ്ച രാവിലെ 10 മണിയോടെയാണ് സംഭവം.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.