കായലം പ്രീമിയർ ലീഗ്: യങ് സ്റ്റാർ ജേതാക്കൾ

കുറ്റിക്കാട്ടൂർ: അമ്പലമുക്ക് ലോട്ടോ ടർഫിൽ നടന്ന കായലം പ്രീമിയർ ലീഗിൽ യങ് സ്റ്റാർ കായലം ജേതാക്കളായി. ബെസ്റ്റ് എഫ്.സി പള്ളിത്താഴം റണ്ണറപ്പായി. 16 ടീമുകളിലായി 112 താരങ്ങൾ കളത്തിലിറങ്ങി. ഏറ്റവും നല്ല കളിക്കാരനായി ബെസ്റ്റ് എഫ്.സിയുടെ ബിലാലും എമർജിങ് പ്ലയറായി എഫ്.സി പാച്ചക്കൽ ടീമിലെ ആഷിഖിനെയും തിരഞ്ഞെടുത്തു. മികച്ച ഡിഫൻഡറായി യങ് സ്റ്റാർ കായലത്തിന്റെ ഫഹദും മികച്ച ഗോൾകീപ്പറായി റിയൽ എഫ്.സി താഴ്​വാരത്തിന്റെ അംജദും തിരഞ്ഞെടുക്കപ്പെട്ടു. ഒമ്പത് ഗോളുകൾ നേടിയ യങ് സ്റ്റാറിന്റെ ആദർശ് ടോപ് സ്കോറർ ആയി. ചാമ്പ്യൻമാരായ യങ് സ്റ്റാർ ടീമിന് പാറക്കോട്ട് ശ്രീമാനുണ്ണി നായർ സ്മാരക വിന്നേഴ്‌സ് ട്രോഫിയും കുവിൽ സരോജിനി സ്മാരക പ്രൈസ് മണിയും ലഭിച്ചു. രണ്ടാം സ്ഥാനക്കാരായ ബെസ്റ്റ് എഫ്.സി പള്ളിത്താഴം ഒഞ്ഞപ്പുറത്ത് സദാനന്ദൻ സ്മാരക ട്രോഫിയും ശങ്കരംവീട്ടിൽ സീതി സ്മാരക പ്രൈസ് മണിയും ഏറ്റുവാങ്ങി.

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.

access_time 2025-12-12 04:18 GMT