ഉച്ചഭക്ഷണ പദ്ധതിക്ക് കൈത്താങ്ങായി പൂർവവിദ്യാർഥികൾ

രാമനാട്ടുകര: ഫാറൂഖ് ഹയർ സെക്കൻഡറി സ്കൂളിലെ ഉച്ചഭക്ഷണ പദ്ധതിയുടെ വിതരണത്തിനാവശ്യമായ പാത്രങ്ങളുമായി പൂർവവിദ്യാർഥികൾ. സ്കൂളുകൾ പൂർണമായി പ്രവർത്തനമാരംഭിച്ചപ്പോൾ ഉച്ചഭക്ഷണ വിതരണത്തിന് മതിയായ പാത്രങ്ങളില്ലെന്നറിഞ്ഞ് സ്കൂളിലെ 1993 എസ്.എസ്.എൽ.സി ബാച്ചിലെ വിദ്യാർഥികൂട്ടായ്മയാണ് പുതിയ പാത്രങ്ങൾ പ്രധാന അധ്യാപകൻ മുഹമ്മദ് ഇഖ്ബാൽ കുന്നത്തിനെ ഏൽപിച്ചത്. എം.എം. ജൗഹർ, എം.കെ. മുനീർ, മുഹമ്മദ് യാമീൻ അൻസാർ, കെ.പി. സിദ്ദീഖ്, സി.പി. സൈഫുദ്ദീൻ, പി.എ. ജാസ്മിൻ, എം. ചിത്ര, കെ.കെ. മുജീബ് റഹ്‌മാൻ, പി. സദറുദ്ദീൻ, ഒ.കെ. ഷറീന, പി. അബ്ദുൽ ഗഫൂർ, വി.എം. മായ എന്നിവർ സംസാരിച്ചു. പടം: ഫാറൂഖ് ഹയർ സെക്കൻഡറി സ്കൂളിലെ പൂർവവിദ്യാർഥികൾ സ്കൂളിലെ ഉച്ചഭക്ഷണ പദ്ധതിയിലേക്ക് പാത്രങ്ങൾ പ്രധാന അധ്യാപകന് കൈമാറുന്നുfilenameClfrk263

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.

access_time 2025-12-12 04:18 GMT