ബേപ്പൂർ: ബേപ്പൂരിൽ നവീനസൗകര്യങ്ങളോടെ നിർമിക്കുന്ന പൊലീസ് സ്റ്റേഷൻ കെട്ടിടം മൂന്നുമാസംകൊണ്ട് പൂർത്തീകരിക്കും. തുറമുഖവകുപ്പ് വിട്ടുനൽകിയ 22 സെന്റ് ഭൂമിയിലാണ് ഇന്ത്യൻ സ്റ്റാൻഡേർഡ് മീഡിയം വെയിറ്റ് സാങ്കേതികവിദ്യ ഉപയോഗിച്ച് സ്റ്റീൽ സ്ട്രെച്ചറിൽ കെട്ടിടം നിർമിക്കുന്നത്. പുതിയ സ്റ്റേഷനിൽ ഇൻസ്പെക്ടർ ഓഫ് പൊലീസ്, എസ്.ഐ എന്നിവർക്കും കുറ്റാന്വേഷണ സംഘത്തിനും പ്രത്യേക മുറിയും സന്ദർശകർ, പി.ആർ.ഒ, ലോക്കപ്പ്, ഓഫിസ്, ആയുധ സൂക്ഷിപ്പ്, കമ്പ്യൂട്ടർ എന്നിവക്കുള്ള വെവ്വേറെ മുറികളും ശൗചാലയവും താഴെ നിലയിലാകും സജ്ജീകരിക്കുക. കോൺഫറൻസ് ഹാൾ, വിശ്രമമുറി, വനിതാ സേനാംഗങ്ങൾക്ക് ഡ്രസിങ് റൂം, ഭക്ഷണമുറി തുടങ്ങിയവ രണ്ടാം നിലയിലാണ് രൂപകല്പന ചെയ്തത്. മൂന്നാം നിലയിൽ ജിംനേഷ്യം, ഷട്ടിൽ കോർട്ട് എന്നിവക്കും സൗകര്യമൊരുക്കാനാണ് പദ്ധതി. തുറമുഖ മാസ്റ്റർ പ്ലാനിൽ വിഭാവനംചെയ്ത വികസനപ്രവർത്തനങ്ങൾക്ക് തടസ്സമാകാത്ത വിധത്തിലുള്ള കെട്ടിടമാണ് ഒരുക്കുന്നത്. തറയുടെ പ്രവൃത്തി പൂർത്തീകരിച്ചു. ഇരുമ്പുകൊണ്ടുള്ള തൂണുകളും ബീമുകളും സ്ഥാപിക്കുന്ന പണികളാണ് പുരോഗമിക്കുന്നത്. വാപ്കോസിന്റെ നേതൃത്വത്തിലാണ് നിർമാണം. നേരത്തെ തയാറാക്കിയ 1.07 കോടി രൂപയുടെ എസ്റ്റിമേറ്റ്, നിർമാണ പൂർത്തീകരണത്തിന് തികയില്ലെന്ന് കണ്ട് പുതുക്കിസമർപ്പിച്ച 1.94 കോടി കോടിയുടെ പ്രവൃത്തിക്ക് നേരത്തെ ഭരണാനുമതി ലഭിച്ചിരുന്നു. ഒന്നരവർഷത്തിലേറെയായി നിർത്തിവെച്ച കെട്ടിടനിർമാണം മന്ത്രി പി.എ. മുഹമ്മദ് റിയാസ് ഇടപെട്ട് ആവശ്യമായ ഫണ്ട് അനുവദിച്ചതോടെയാണ് പുനരാരംഭിച്ചത്. പുത്തൻ സാങ്കേതികവിദ്യയായ ഉരുക്ക് ബീമുകൾ ക്കിടയിൽ കോൺക്രീറ്റ് സ്ലാബുകൾ അടുക്കിവെച്ചുള്ള നിർമാണമായതിനാൽ ഏതാനും മാസങ്ങൾക്കകം പൂർത്തിയാകുമെന്നാണ് പ്രതീക്ഷ. സ്റ്റേഷൻ പ്രവർത്തിച്ചിരുന്ന ബേപ്പൂർ തുറമുഖത്തിന് സമീപത്തെ കെട്ടിടം കാലപ്പഴക്കത്താൽ ചോർന്നൊലിച്ച് തകർന്നുവീഴാറായതിനെ തുടർന്ന് ബേപ്പൂർ ബസ് സ്റ്റാൻഡിന് മുൻവശത്തുള്ള വാടക കെട്ടിടത്തിലാണ് ഇപ്പോൾ പ്രവർത്തിച്ചുവരുന്നത്.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.