തളി മഹാക്ഷേത്രത്തിൽ ശിവരാത്രി മഹോത്സവത്തിന്​ ഇന്ന്​ തുടക്കം

കോഴിക്കോട്​: തളി മഹാക്ഷേത്രത്തിൽ മൂന്നു ദിവസം നീളുന്ന മഹാശിവരാത്രി മഹോത്സവത്തിന്​ ഞായറാഴ്ച​ തുടക്കമാവും. സാമൂതിരി രാജ വിളിക്ക്​, തന്ത്രിവിളക്ക്​, ദേവസ്വം വിളക്ക്​ എന്നിങ്ങനെയാണ്​ ഉത്സവം ക്രമീകരിച്ചത്​. വിശേഷാൽ പൂജകളും വഴിപാടുകളും ഉണ്ടാവും. ഞായറാഴ്ച രാത്രി 7.30ന്​ ഏലൂർ ബിജുവിന്‍റെ സോപാനസംഗീതം, തിങ്കളാഴ്ച ജയൻ പൊതുവാളും സംഘവും അവതരിപ്പിക്കുന്ന വില്ലിൻമേൽ തായമ്പക, ചൊവ്വാഴ്ച മട്ടന്നൂർ ശങ്കരൻകുട്ടി മാരാർ, മട്ടന്നൂർ ശ്രീകാന്ത്​, മട്ടന്നൂർ ശ്രീരാജ്​ എന്നിവരുടെ ട്രിപ്പിൾ തായമ്പക എന്നിവ ഒരുക്കിയിട്ടുണ്ട്​ എന്ന്​ ക്ഷേത്രകമ്മിറ്റി അറിയിച്ചു.

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.

access_time 2025-12-12 04:18 GMT