ബാബു വട്ടക്കണ്ടിയെ അനുസ്മരിച്ചു

പേരാമ്പ്ര: കോണ്‍ഗ്രസ് നേതാവ് ബാബു വട്ടക്കണ്ടിയുടെ 12ാം ചരമവാര്‍ഷികദിനം പേരാമ്പ്ര മണ്ഡലം കോണ്‍ഗ്രസ് കമ്മിറ്റിയുടെ നേതൃത്വത്തില്‍ സമുചിതമായി ആചരിച്ചു. രാവിലെ വീട്ടുവളപ്പിലെ ശവകുടീരത്തില്‍ പുഷ്പാര്‍ച്ചനയും അനുസ്മരണ സമ്മേളനവും നടത്തി. അനുസ്മരണ സമ്മേളനം ഡി.സി.സി ജനറല്‍ സെക്രട്ടറി രാജന്‍ മരുതേരി ഉദ്ഘാടനം ചെയ്തു. പേരാമ്പ്ര മണ്ഡലം കോണ്‍ഗ്രസ് പ്രസിഡന്റ് പി.എസ്. സുനില്‍കുമാര്‍ അധ്യക്ഷത വഹിച്ചു. ജില്ല പഞ്ചായത്ത് അംഗം വി.പി. ദുല്‍ഖിഫില്‍, പി.കെ. രാഗേഷ്, കെ. മധുകൃഷ്ണന്‍, പി.എം. പ്രകാശന്‍, ഷാജു പൊന്‍പറ, എസ്. സുനന്ദ്, വി.ടി. സൂരജ്, കെ.സി. രവീന്ദ്രന്‍, രാജന്‍ കെ. പുതിയെടുത്ത്, ഇ.പി. മുഹമ്മദ്, പി.സി. സജീവന്‍, ബഷീര്‍ പരിയാരത്ത്, വി.വി. ദിനേശന്‍, ആര്‍.കെ. രജീഷ് കുമാര്‍, ബാബു തത്തക്കാടന്‍, എ.പി. ഉണ്ണികൃഷ്ണന്‍, രജീഷ് മാക്കുഴി, പി.കെ. മജീദ്, രമേഷ് മഠത്തില്‍, രഞ്ജിനി, പി.സി. റഹീസ്, സായ് സന്തോഷ് എന്നിവര്‍ സംസാരിച്ചു.

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.