തിരുവനന്തപുരം: ഓണ്‍ലൈന്‍ വിദ്യാഭ്യാസത്തിനുള്ള പ്ലാറ്റ്ഫോം സജ്ജമാക്കിയതിന് പൊതുവിദ്യാഭ്യാസ വകുപ്പിലെ കേരള ഇന്‍ഫ്രാസ്ട്രക്ചര്‍ ആൻഡ് ടെക്നോളജി ഫോര്‍ എജുക്കേഷന് (കൈറ്റ്) 'ഡിജിറ്റല്‍ ടെക്നോളജി സഭ അവാര്‍ഡ് 2022' ദേശീയ പുരസ്കാരം ലഭിച്ചു. സര്‍ക്കാര്‍ മേഖലയില്‍ രാജ്യത്തെ മികച്ച 'ക്ലൗഡ്' സംവിധാനം വിഭാഗത്തിലാണ് പുരസ്കാരം. വിഡിയോ കോണ്‍ഫറന്‍സിങ് വഴി നടന്ന ചടങ്ങില്‍ കൈറ്റ് സി.ഇ.ഒ കെ. അന്‍വര്‍ സാദത്ത് അവാര്‍ഡ് സ്വീകരിച്ചു. കോവിഡ് കാലത്ത് കൈറ്റ് വിക്ടേഴ്സ് വഴി 'ഫസ്റ്റ്ബെല്‍' ഡിജിറ്റല്‍ ക്ലാസുകള്‍ നല്‍കിയതിന്റെ തുടര്‍ച്ചയായി അധ്യാപകര്‍ക്കും വിദ്യാർഥികള്‍ക്കും നേരിട്ട് സംവദിക്കാന്‍ കഴിയുന്ന ജി-സ്യൂട്ട് പ്ലാറ്റ്ഫോം kiteschool.in എന്ന പ്രത്യേക ഡൊമൈനില്‍ സജ്ജമാക്കിയിരുന്നു. സുരക്ഷിതമായി ഓണ്‍ലൈന്‍ ക്ലാസുകള്‍ക്ക് അവസരം നല്‍കുന്നതോടൊപ്പം 'സമഗ്ര' വിഭവ പോര്‍ട്ടലും ഫസ്റ്റ്ബെല്‍ പോര്‍ട്ടലും സമന്വയിപ്പിച്ച് ഉപയോഗിക്കാന്‍ ഈ പ്ലാറ്റ്ഫോം അവസരമൊരുക്കി.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.