ഒന്നാം ക്ലാസുകാർ ഒരുക്കി 'ഒന്നാന്തരം വര'

തിരുവള്ളൂർ: തിരുവള്ളൂർ ശിശുസൗഹൃദ ഗ്രാമപഞ്ചായത്ത് വിജയപാഠം പദ്ധതിയുടെ ഭാഗമായി ഒന്നാം തരത്തിൽ പഠിക്കുന്ന വിദ്യാർഥികൾക്കായി ഒരുക്കിയ ഛായമിടൽ, ചിത്രരചന മത്സരമായ 'ഒന്നാന്തരം വര' തിരുവള്ളൂർ നോർത്ത് എൽ.പി സ്കൂളിൽ ചിത്രകാരി കബിത മുഖോപാധ്യായ ഉദ്ഘാടനം ചെയ്തു. പഞ്ചായത്തിലെ 20 വിദ്യാലയങ്ങളിൽനിന്നായി അഞ്ഞൂറോളം വിദ്യാർഥികൾ ഒന്നാന്തരം വരയിൽ പങ്കെടുത്തു. വരക്കാനും ഛായമിടാനുമാവശ്യമായ മുഴുവൻ സൗകര്യങ്ങളും പഞ്ചായത്ത് ലഭ്യമാക്കി. ഗ്രാമപഞ്ചായത്ത് പ്രസിഡന്റ് സബിത മണക്കുനി അധ്യക്ഷത വഹിച്ചു. വൈസ് പ്രസിഡന്റ് എഫ്.എം. മുനീർ, സി.പി. വിശ്വനാഥൻ, കെ.വി. ഷഹനാസ്, നിഷില കോരപ്പാണ്ടി, ബവിത്ത് മലോൽ, കെ.സി. നബീല, ഗോപീനാരായണൻ, പി.പി. രാജൻ, രാഗേഷ് അഥീന, കെ.വി. പ്രേമൻ, എം.കെ. ഹമീദ്, സി.വി. ഹസീന, കട്ടിലേരി കുഞ്ഞബ്ദുല്ല, എം.ആർ. അബ്ദുൽ അസീസ് തുടങ്ങിയവർ സംബന്ധിച്ചു. പടം.. തിരുവള്ളൂർ ഗ്രാമപഞ്ചായത്ത് വിജയപാഠം പദ്ധതിയുടെ ഭാഗമായി ഒന്നാം തരത്തിൽ പഠിക്കുന്ന വിദ്യാർഥികൾക്കായി ഒരുക്കിയ ഒന്നാന്തരംവര നോർത്ത് എൽ.പി സ്കൂളിൽ ചിത്രകാരി കബിത മുഖോപാധ്യായ ഉദ്ഘാടനം ചെയ്യുന്നു

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.