വാഗ്‌ഭടാനന്ദ പുരസ്‌കാരം ഏർപ്പെടുത്തുന്നു

വടകര: നവോത്ഥാന ആചാര്യൻ വാഗ്ഭടാനന്ദന്റെ മഹത്ത്വം അറിയിക്കുന്നതിനായി കേരള ആത്മവിദ്യാസംഘം വിവിധ മേഖലകളിൽ കഴിവ് തെളിയിച്ച വ്യക്തികൾക്ക് പുരസ്‌കാരം ഏർപ്പെടുത്തുമെന്ന് ആത്മവിദ്യാസംഘം സംസ്ഥാന സെക്രട്ടറി തോട്ടപ്പള്ളി ഗോപാലകൃഷ്ണൻ വടകരയിൽ വാർത്തസമ്മേളനത്തിൽ അറിയിച്ചു. കവി, നിരൂപകൻ, വാഗ്മി, പത്രാധിപർ തുടങ്ങിയ വിവിധ മേഖലകളിൽ പ്രാഗത്ഭ്യം തെളിയിച്ചവർക്കാണ് വരും വർഷങ്ങളിൽ പുരസ്‌കാരങ്ങൾ നൽകുക. 20,000 രൂപയും പ്രശസ്തിപത്രവും ഫലകവുമാണ് അവാർഡ്. ഗുരുസമാധി വാർഷികദിനത്തിൽ അവാർഡ് സമർപ്പണം നടത്തും. ആത്മവിദ്യാസംഘം 105ാം സംസ്ഥാന സമ്മേളനം മാർച്ച് അവസാന വാരം ആലപ്പുഴയിലെ ഹരിപ്പാട് നടക്കും.

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.