കോഴിക്കോട്: തെരുവുനായ് ആക്രമണം തടയാനും ജനങ്ങളുടെ സുരക്ഷിതത്വം ഉറപ്പാക്കാനുമായി അടിയന്തര നടപടികൾ സ്വീകരിക്കണമെന്ന് സംസ്ഥാന മനുഷ്യാവകാശ കമീഷൻ. തെരുവുനായ്ക്കളുടെ ആക്രമണത്തിൽ 11 പേർക്ക് കടിയേറ്റെന്ന പരാതിയുടെ പശ്ചാത്തലത്തിൽ കോഴിക്കോട് നഗരസഭ സെക്രട്ടറിക്കാണ് കമീഷൻ ജുഡീഷ്യൽ അംഗം കെ. ബൈജുനാഥ് നിർദേശം നൽകിയത്. നടപടി സ്വീകരിച്ച ശേഷം 15 ദിവസത്തിനകം റിപ്പോർട്ട് സമർപ്പിക്കണമെന്ന് കമീഷൻ ആവശ്യപ്പെട്ടു. മാധ്യമ വാർത്തയുടെ അടിസ്ഥാനത്തിൽ കമീഷൻ സ്വമേധയാ രജിസ്റ്റർ ചെയ്ത കേസിലാണ് നടപടി. മാർച്ച് 22ന് കേസ് പരിഗണിക്കും. വെള്ളിയാഴ്ച രാവിലെ കൊമ്മേരി, പൊറ്റമ്മൽ, ഗോവിന്ദപുരം, മയിലാമ്പാടി തുടങ്ങിയ സ്ഥലങ്ങളിലാണ് തെരുവുനായ്ക്കളുടെ ആക്രമണമുണ്ടായത്.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.